Sale!
, , , , ,

/MAZHAVILLIL ORU PRANAYAKAVYAM

Original price was: ₹140.00.Current price is: ₹125.00.

മഴവില്ലില്‍ ഒരു
പ്രണയകാവ്യം

എം ചന്ദ്രപ്രകാശ്

‘ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുക, നിങ്ങളെ എഴുതാന്‍ പ്രേരിപ്പിക്കുന്നത് എന്ത് എന്ന് അറിയുക, അതിന്റെ വേരുകള്‍ ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിയിട്ടുണ്ടോ എന്നു നോക്കുക.’ ജിബാന്‍ പറഞ്ഞ ഈ പ്രസ്താവനയാണ് ചന്ദ്രപ്രകാശിന്റെ കവിതകള്‍ക്കു ചേരുന്നത്. ഈ കവി സ്വയം ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുകയും തന്നെ എഴുതാന്‍ പ്രേരിപ്പിക്കുന്നത് എന്ത് എന്ന് അറിയുകയും ചെയ്യുന്നു. ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിയ വേരുകളെ കണ്ടെത്തുന്നു. – സെബാസ്റ്റ്യന്‍

ചന്ദ്രപ്രകാശിന്റെ ഒരുപാട് കവിതകളില്‍ പ്രണയം കടന്നു വരുന്നുണ്ട്. ലോകത്തെ ഒന്നായിക്കാണാനും സംവേദനത്തിന്റെ സമ്പൂര്‍ണതയില്‍ പരസ്പരം ഉള്‍ക്കൊള്ളാനുമുള്ള വിശുദ്ധമായ ഒരനുഷ്ഠാനമായിട്ടാണ് ഇവിടെ പ്രണയം ഇതള്‍ വിടര്‍ത്തുന്നത്. പ്രണയത്തിന്റെ അസാധ്യത കവിയെ സംബന്ധിച്ചിടത്തോളം ജീവിതത്തിന്റെ നേര്‍വഴികളുമായുള്ള ഇടര്‍ച്ചയാണ്. അതുകൊണ്ടുതന്നെയാവണം പ്രണയത്തോടൊപ്പം, മരണവും അതിന്റെ ഭാഗമായുള്ള സ്വപ്നവിഭ്രമങ്ങളും കവിതകളില്‍ തിരനോട്ടം നടത്തുന്നത്. – എന്‍. ശശിധരന്‍

Compare

Author: M Chandraprakash
Shipping: Free

Publishers

Shopping Cart
Scroll to Top