Mazhayil Budhan

80.00

മഴയില്‍ ബുദ്ധന്‍

കെ ടി സൂപ്പി

വ്യക്തിപരമായ അനുഭവങ്ങള്‍ ഈ കവിതയില്‍ ധാരാളം കടന്നു വരുന്നുണ്ട്. അതില്‍ പ്രണയവും വാഝല്യവും മരണവും ഉണ്ട്. ജീവിതത്തിനുവേണ്ടി വാദിച്ചിട്ടും അറിയാത്ത ഗുഹകളിലേക്ക് തനിച്ചുവരാന്‍ നിര്‍ബന്ധിക്കുന്ന മരണം. കാറ്റിനെ വിശറിയാക്കി കള്ളനെ കാവല്‍ നിര്‍ത്തി ഉറങ്ങുന്ന ഉമ്മ, വെയിലും മഴയുമില്ലാതെ നാളുകളെ എണ്ണുന്ന ഉപ്പയുടെ കുട, ചുണ്ടില്‍ മഞ്ഞുതുള്ളിയും ചിറകില്‍ പ്രേമവുമായി കാമുകിയുടെ അരികിലേക്ക് കാമുകന്‍ പറത്തുന്ന പൂമ്പാറ്റ അഥവാ തീയിന്‍ തിരകള്‍ തിമര്‍ത്താടിയ കാമുകിയുടെ മേല്‍ ഇളം കാറ്റായുള്ള മനസ്സ്, സ്വപ്‌നങ്ങളിലെ രാജാവാകാന്‍ പടര്‍ന്നുപിടിച്ചപ്പോള്‍ അപ്രത്യക്ഷരായ കാക്കകള്‍, സ്വപ്‌നഭാരമുള്ള കിളിയെ കൂടുവയ്ക്കാന്‍ അനുവദിച്ചാല്‍ വേരോടെ പിഴുതെടുത്ത് കാട്ടാറിലേക്ക് എറിയപ്പെടുമോ എന്ന് ഭയക്കുന്ന മരങ്ങള്‍. മുവന്തിയില്‍ കുടുങ്ങിപ്പോയ സ്ത്രീജന്മം. – സച്ചിദാനന്ദന്‍

Category:
Compare

Author: K.T Soopy

Shipping: Free

Publishers

Shopping Cart
Scroll to Top