മീശ
എസ് ഹരീഷ്
കേരളസാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ് എന്നിവ നേടിയ കൃതി.
പുലയക്രിസ്ത്യാനിയായ പവിയാന്റെ മകന്‍ വാവച്ചന്‍ മീശ വളര്‍ത്താന്‍ ഒരുമ്പെട്ടത് നാട്ടിലെങ്ങും വിവാദമായി. മീശയുടെ ചുറ്റും മധ്യതിരുവതാംകൂറിന്റെ ചരിത്രം വട്ടമിട്ടു പറന്നു. നാട്ടിലെ പെണ്ണുങ്ങളും മൃഗങ്ങളും ജലജീവികളും പ്രകൃതിയും മീശയില്‍ കുരുങ്ങി. പോലീസും അധികാരികളും ജന്‍മിമാരും മീശയെ ഭയന്നു. ഐതിഹ്യങ്ങളിലും വായ്പ്പാട്ടുകളിലും മീശ പടര്‍ന്നു. തന്റെ ഉടമയെക്കാളും വളര്‍ന്ന മീശ ദേശത്തിനുമുകളില്‍ കറുത്ത മേലാപ്പ് തീര്‍ത്തു. മീശയെയും മീശയോടൊപ്പം വളര്‍ന്ന ഒരു കാലത്തെയും അഗാധമായി അടയാളപ്പെടുത്തുകയാണ് ആധുനിക ക്ലാസിക് നോവലെന്ന് വിശേഷിപ്പിക്കാവുന്ന ഈ നോവലില്‍.
Original price was: ₹399.00.₹359.00Current price is: ₹359.00.