മീശക്കള്ളന്‍
ശ്യാംകൃഷ്ണന്‍ ആര്‍
നമുക്കേറെ പരിചിതമെന്നു തോന്നിക്കുന്ന വിഷയങ്ങളാണ് ശ്യാം കൃഷ്ണന്‍ തന്റെ കഥകള്‍ക്കായുള്ള പ്രമേയങ്ങളായി സ്വീകരിക്കുന്നത്. അതേസമയം കഥകളായി മാറുമ്പോള്‍ അവയ്ക്ക് അത്ഭുതകരമായൊരു രാസപരിവര്‍ത്തനം സംഭവിക്കുന്നു. കഥകള്‍ പറയാന്‍ അയത്‌നലളിതമായ, ഒട്ടുമേ ആര്‍ഭാടമില്ലാത്ത ഒരു ഭാഷ അയാള്‍ക്കുണ്ട്. ഇത്രയും സുതാര്യമായൊരു ഭാഷ സ്വായത്തമാക്കുക എന്നതുതന്നെയാണ് ഒരെഴുത്തുകാരന്‍ ആദ്യം കൊയ്യുന്ന വിജയം. വിശുദ്ധമായൊരു തീര്‍ത്ഥാടനത്തിലെന്നതുപോലെ ഒറ്റയൊറ്റയടികള്‍ വച്ച് കഥാകാരന്‍ ഉയരങ്ങളിലേക്കുള്ള നടപ്പാതകളിലൂടെ നടക്കുന്നു. പതുക്കെപ്പതുക്കെ വലിയ മലകള്‍ അയാള്‍ക്കു മുന്നില്‍ തലകുനിക്കുന്നതും അസാധാരണമായ കഥകള്‍ ഉരുവം കൊള്ളുന്നതും നാം അറിയുന്നു. ഇ. സന്തോഷ്‌കുമാര്‍
Original price was: ₹199.00.₹179.00Current price is: ₹179.00.