ഭാരതത്തിൽ നിന്നുള്ള ആദ്യ ലോക ചെസ്സ് ചാമ്പ്യനായ വിശ്വനാഥ് ആനന്ദിന്റെ ആത്‌മകഥ. ഒരു സാധാരണക്കാരനിൽ നിന്നും ചെസ്സ് ലോകത്തിലെ പടവുകൾ ഓരോന്നായി കീഴടക്കി വിജയം നേടിയ വിശ്വനാഥ് ആനന്ദിന്റെ ജീവിതം ഓരോ വായനക്കാരനും പുതിയ ഉൾക്കാഴ്ചകൾ നൽകുന്നു. ജീവിതത്തിലെ ദുര്‍ഘടവും സങ്കീർണതകളും നിറഞ്ഞ ഘട്ടങ്ങൾ ചതുരംഗകളത്തിനു തുല്യമായതിനാൽ ബുദ്ധിപരവും സൂക്ഷ്മവുമായ കരുനീക്കങ്ങൾ രണ്ടിലും ഒരുപോലെ അനിവാര്യമാണെന്നു ഈ കൃതി വായനക്കാരനെ ബോധ്യപ്പെടുത്തുന്നു. ആദ്യാവസാനം ആവേശം നിറഞ്ഞ തന്റെ ഐതിഹാസികമായ പോരാട്ടങ്ങൾ വിശ്വനാഥ് ആനന്ദ് സ്വന്തം വാക്കുകളിലൂടെ വിവരിക്കുന്പോള്‍ ചെസ്സ് ലോകത്തിലെ വിസ്മയലോകത്തിലേക്ക് വായനക്കാരും കടന്നെത്തുന്നു. ലോകചാമ്പ്യന്റെ വിജയപാഠങ്ങൾ ഏതൊരു വായനക്കാരനും മുതൽ കൂട്ടാകുമെന്നുറപ്പ്.
₹350.00Original price was: ₹350.00.₹315.00Current price is: ₹315.00.