Author: S. Rajan Gurukkal
Shipping: Free
Mithu Charithram Samooham
Original price was: ₹800.00.₹720.00Current price is: ₹720.00.
മിത്ത് ചരിത്രം സമൂഹം
രാജന്‍ ഗുരുക്കള്‍
മിത്തുകളുടെ സാമൂഹ്യതയെപ്പറ്റിയും സാമൂഹ്യതയുടെ രൂപപ്പെടലിനെപ്പറ്റിയും ആ പ്രക്രിയയിലെ സാംസ്‌കാരികാവിഷ്‌ക്കാരങ്ങളെക്കുറിച്ചും ആവിഷ്‌ക്കാരങ്ങളുടെ അപഗ്രഥനത്തെക്കുറിച്ചും അപഗ്രഥനത്തിന്റെ രീതിശാസ്ത്രത്തെപ്പറ്റിയും രീതിശാസ്ത്രത്തിന്റെ സിദ്ധാന്തങ്ങളെപ്പറ്റിയും സിദ്ധാന്തങ്ങളുടെ രാഷ്ട്രീയത്തെക്കുറിച്ചും രാഷ്ട്രീയത്തിന്റെ അപൂര്‍വ്വമാനങ്ങളെക്കുറിച്ചും ആഴത്തില്‍ അന്വേഷിക്കുന്ന എഴുപതു പ്രബന്ധങ്ങള്‍.
സാമൂഹ്യശാസ്ത്രവും പുരാവൃത്തവും ആനുകാലികജീവിതസമസ്യകളില്‍ വെളിച്ചംവീശുന്ന, വിമര്‍ശാവബോധം ഉളവാക്കുന്ന, ജ്ഞാനമണ്ഡലങ്ങളാവുന്നതെങ്ങനെ എന്ന് സ്പഷ്ടമാക്കുന്ന കരുത്തുറ്റ, കരുത്തുപകരുന്ന പ്രബന്ധങ്ങള്‍. അവയ്ക്ക് നിലവിലുള്ള ബോധത്തെ കീഴ്‌മേല്‍ മറിക്കാനും അറിവിനെ തിരിച്ചറിവാക്കാനും കഴിയുന്നു.
മനുഷ്യജീവിതത്തിന്റെയും സാമൂഹിക പ്രക്രിയകളുടെയും സൈദ്ധാന്തികവ്യാഖ്യാനം വഴി ഇന്ത്യാസംസ്‌കാരത്തെ പൊതുവായും കേരളീയസംസ്‌കാരത്തെ വിശേഷമായും പരിശോധിക്കുന്ന ഈ പ്രബന്ധസമാഹാരം വായനക്കാരുടെ മനോമണ്ഡലം ഉടച്ചുവാര്‍ക്കും.
Publishers |
---|