Author: T.B Seluraj
Shipping: Free
₹200.00 Original price was: ₹200.00.₹175.00Current price is: ₹175.00.
മിഠായി
ത്തെരുവ്
അഡ്വ. ടി.ബി. സെലുരാജ്
ഇന്ത്യാചരിത്രത്തെ മാറ്റിമറിച്ച പോര്‍ച്ചുഗീസ് ആഗമനത്തിന് വേദിയായിത്തീര്‍ന്ന കോഴിക്കോടിന്റെ പ്രധാന വാണിജ്യ കേന്ദ്രമായ മിഠായിത്തെരുവിനെക്കുറിച്ചുള്ള പുസ്തകം. കേരളത്തിലെ തെരുവുകളില്‍ പ്രാധാന്യമേറെയുള്ള മിഠായിത്തെരുവിന്റെ ചരിത്രവും സംസ്കാരവും സ്ഥിതി വിവരക്കണക്കുകളും ഭരണകാര്യങ്ങളും ഭരണാധിപന്മാരും ബന്ധപ്പെട്ട മറ്റു വ്യക്തിത്വങ്ങളും കഥകളും കൗതുകങ്ങളുമെല്ലാം ലളിതവും ആകര്‍ഷകവുമായ വിധത്തില്‍ വിവരിക്കുന്ന രചന. പൊറളാതിരി രാജാവിനെ തോല്പിച്ച് സാമൂതിരി കോഴിക്കോടിന്റെ ഭരണം പിടിക്കുന്നതോടെ പഴയ ‘മീഠാ ബസാര്‍’ മിഠായിത്തെരുവായി മാറിയതില്‍ തുടങ്ങി പതിറ്റാണ്ടുകള്‍ക്കുശേഷം ഈ ചരിത്രത്തെരുവില് നടന്ന വലിയ തീപ്പിടുത്തവും തുടര്‍ന്നുനടന്ന നവീകരണങ്ങളുമെല്ലാം ഈ പുസ്തകത്തിലൂടെ വായിച്ചനുഭവിക്കാം.
ശ്രദ്ധേയമായ ചരിത്രഗ്രന്ഥങ്ങളുടെ രചയിതാവായ അഡ്വ. ടി.ബി. സെലുരാജ് എഴുതിയ മിഠായിത്തെരുവിന്റെ ചരിത്രം