മൂടൽമഞ്ഞും പാതിരാവും
അഹമ്മദ് ഉമിത്
കനത്ത മൂടൽമഞ്ഞിന്റെ ആവരണത്തിനിടയിൽ ഒരു പെൺകുട്ടിയുടെ തിരോധാനത്തിന്റെ ചുരുളഴിയുന്നു. പെട്ടെന്നൊരു ദിവസം അപ്രത്യക്ഷയാകുന്ന തന്റെ പ്രേമഭാജനത്തെ അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട ടർക്കിഷ് ഇന്റലിജൻസ് വിഭാഗത്തലവൻ. പ്രണയത്തിന്റെയും ദാമ്പത്യജീവിതത്തിന്റെയും ബൗദ്ധികജ്ഞാനത്തിന്റെയും വിചാരധാരകൾ. ടർക്കിയിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക ചർച്ചകൾ. കുറ്റാന്വേഷണത്തിന്റെ വഴികൾ മാത്രമല്ല പ്രണയത്തിന്റെയും കുടുംബജീവിതത്തിന്റെയും നിറപ്പകിട്ടാർന്ന ജീവിതചിത്രങ്ങൾ. അപ്പോഴും പെൺകുട്ടി എവിടേക്കാണ് അപ്രത്യക്ഷയായത് എന്ന ചോദ്യം ബാക്കിയാകുന്നു. രഹസ്യാത്മകതയുടെ നൂതനവഴികൾ തുറക്കുന്ന നോവൽ.
₹305.00