ബഹുമുഖ മേഖലകളില്‍ അധഃപതനത്തിന്റെ അഗാധതയില്‍ ആണ്ടുപോയ സമൂഹം. അവരെകരകയറ്റാന്‍ അക്ഷരവിദ്യ ആയുധമാക്കിയ നിരവധി പരിഷ്കര്‍ത്താക്കള്‍. അക്ഷരലോകത്ത് പുറംതിരിഞ്ഞുനിന്ന സമൂഹം ആ പരിഷ്കര്‍ത്താക്കളെ ആദരിക്കുകയോ അവര്‍ നീട്ടിയ കരങ്ങളില്‍ അഭയമുണ്ടെന്ന് തിരിച്ചറിയുകയോ ചെയ്തില്ല. ഫലം, നീണ്ട കാലത്തെ അലസതയും തുടര്‍ന്ന് സഹിക്കേണ്ടിവന്ന അവജ്ഞയും. അക്ഷരം അവഗണിക്കാനാവാത്തതായി, വാക്കുകള്‍ ആയുധങ്ങളും. തിരിച്ചറിവുനേടിയ സമൂഹം പോയകാലത്തെ ആ പരിഷ്കര്‍ത്താക്കളെ ഇന്ന് അംഗീകരിച്ചാദരിക്കുന്നു. സയ്യിദ് സനാഉല്ല മക്തി തങ്ങള്‍, മൌലാനാ ചാലിലകത്ത് കുഞ്ഞഹ്മദ് ഹാജി, വക്കം അബ്ദുല്‍ ഖാദിര്‍ മൌലവി എന്നിവര്‍ കേരള മുസ്ലിംകള്‍ക്ക് സത്യ-സൌന്ദര്യങ്ങളുടെ അക്ഷരലോകം തുറന്നവരാണ്. ഗ്രന്ഥകര്‍ത്താവ് ഈ പ്രതിഭകളെ ജീവചര്ത്രരചനാ മാതൃകയില്‍ പരിചയപ്പെടുത്തുന്നു. പോയ തലമുറയുടെ പരിഷ്കരണ സംരംഭങ്ങളറിയാന്‍ പുതിയ തലമുറക്കൊരു ഗൈഡുകൂടിയാണ് ഈ കൃതി.
₹14.00