മൗദൂദി
ബീഗം മൗദൂദി
രണ്ട് വടവൃക്ഷങ്ങളുടെ തണലില്‍
ഹൂമൈറാ മൗദൂദി
മൊഴിമാറ്റം: വി.എ കബീര്‍
”ഇസ്ലാമിക സമൂഹത്തിന്റെ മുതല്‍ക്കൂട്ടായിരുന്നു അബ്ബാജാന്‍ സയ്യിദ് മൗദൂദി. മറ്റുള്ളവരോട് ക്ഷമിക്കാന്‍ പറയുക എളുപ്പമാണ്. എന്നാല്‍ സ്വയം ക്ഷമയവലംബിക്കുക ഏറെ പ്രയാസകരംതന്നെ. ക്ഷമ എന്നാല്‍ വല്ലാത്തൊരു തിക്തകമാണ്. എന്റെ വല്യുമ്മയും മാതാപിതാക്കളും ജീവിതത്തിലുടനീളം ഈ കയ്പ്പ് തുള്ളി തുള്ളിയായി കുടിച്ചുകൊണ്ട് സമ്പൂര്‍ണ ക്ഷമ പ്രകടിപ്പിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അതിനാല്‍ ഈ കഥ ക്ഷമയുടെ കയ്പ്പുനീരിന്റെ കഥയാണ്. കണ്ണില്‍നിന്ന് ആ തുള്ളികള്‍ പുറത്തേക്കൊഴുകിയില്ല. ഇമകള്‍ അതിനനുവദിച്ചില്ല. ഞങ്ങളുടെ വല്യുമ്മ പറയാറുണ്ടായിരുന്നു: ”കരയുമ്പോള്‍ ആരും ഒപ്പം കരയാനുണ്ടാകില്ല. ചിരിക്കുമ്പോള്‍ എല്ലാവരും ഒപ്പം ചിരിക്കാനുണ്ടാകും. കരയുന്നവര്‍ ലോകത്തിന് ഒരു തമാശ മാത്രമാണ്.” സയ്യിദ് മൗദൂദിയുടെയും സഹധര്‍മിണിയുടെയും ജീവിതത്തിന്റെ അറിയപ്പെടാത്ത അറകള്‍ തുറക്കുകയാണ് അവരുടെ പ്രിയ പുത്രി ഹുമൈറാ ഈ കൃതിയിലൂടെ.
Original price was: ₹199.00.₹170.00Current price is: ₹170.00.