Author: Farsana C
Shipping: Free
Original price was: ₹120.00.₹100.00Current price is: ₹100.00.
മൗനം
പൂണര്‍ന്ന
ശലഭച്ചിറകുകള്‍
ഫര്‍സാന സി
വേദനകളുടെ സമാഹാരമാണ് തന്റെ ജീവിതമെന്ന് ചിലപ്പോഴെങ്കിലും അവള്‍ ഓര്‍ക്കാതിരുന്നില്ല. നിരന്തരമായ വേദനകള്‍ തന്ന് നിയതി തന്നെ സമ്മാനിതയാക്കുന്നു. ഇരുണ്ട് ചൂഴ്ന്ന വഴികളില്‍ക്കൂടി സഞ്ചരിക്കാന്‍ പ്രാപ്തയാക്കുന്നു. ജീവിതത്തിന്റെ വഴികോണുകളില്‍ കാത്തിരിക്കുന്ന വേദനകളിലൂടെയല്ലാതെ ഈ യാത്ര തുടരാനാവില്ല.
അക്ഷരങ്ങളാണ് ആത്മവേദനകളുടെ വേലിപ്പടര്‍പ്പില്‍ ഒരു കുഞ്ഞു കിളിക്കൂട് പണിയാന്‍ അവളെ ഓര്‍മ്മിപ്പിച്ചത്. വരാം അരികിലിരിക്കാം. പാടാം പറയാം. നിലാവ് കോരികുടിച്ച് ചകോരമാകാം. മഴയേറ്റ്, വെയിലേറ്റ്, നിലാവേറ്റ് അവളിവിടെ തനിച്ചുണ്ട്.
അവള്‍ മണലില്‍ വിരലുകൊണ്ട് കുത്തിക്കുറിച്ചു കൊണ്ടേയിരുന്നു. വാക്കുകള്‍കൊണ്ട് പെയ്തു തീരുന്നവള്‍. ജീവിതത്തിന്റെ അഗ്‌നി പടര്‍ന്ന ഏടുകളാണിത്. മുറുകെ പിടിച്ചാല്‍ വക്കുകള്‍ പൊടിഞ്ഞു പോകും. ഇനിയിത് പ്രിയ സുഹൃത്തെ നിനക്കു സ്വന്തം.