മൃഗയ
കേരളത്തിന്റെ
നായാട്ടു ചരിത്രം
വിനില്‍ പോള്‍
മൃഗയാ വിനോദങ്ങളെ മുന്‍നിര്‍ത്തി അധിനിവേശ കേരളത്തിന്റെ പാരിസ്ഥിതികചരിത്രം ചര്‍ച്ചചെയ്യുന്ന കൃതി. ബ്രിട്ടീഷ് ഭരണാധികാരികളുടെ നായാട്ടുചരിത്രവും കടുവ ശത്രുവായതിന്റെ രാഷ്ട്രീയവും കേരളത്തിന്റെ പശ്ചാത്തലത്തില്‍ അന്വേഷിക്കുന്ന ഈ പുസ്തകം മറ്റൊരു കേരളചരിത്രമാണ് നമുക്ക് മുന്‍പില്‍ വെളിപ്പെടുത്തുന്നത്. വെയില്‍സിലെ രാജകുമാരന്‍ ഉള്‍പ്പെടെയുള്ള ബ്രിട്ടീഷ് അധികാരികള്‍ കേരളത്തിലെ കാടുകളില്‍ നടത്തിയ വേട്ടയും ഹൈറേഞ്ച് മേഖലയില്‍ യൂറോപ്യന്‍ മേല്‍നോട്ടത്തില്‍ ആരംഭിച്ച മൃഗയാ വിനോദകേന്ദ്രങ്ങളുടെ ചരിത്രവും വിശദമാക്കുന്നു ഈ പുസ്തകം. ആധികാരികത്തെളിവുകളും നായാട്ടുചിത്രങ്ങളും ഉള്‍പ്പെട്ട ഈ ഗവേഷണകൃതി വ്യത്യസ്തമായ ഒരു വായനാനുഭവം നല്‍കുന്നു. കീഴാള ചരിത്രഗവേഷണരംഗത്ത് ശ്രദ്ധേയനായ വിനില്‍ പോളിന്റെ ഏറ്റവും പുതിയ ചരിത്രകൃതി
Original price was: ₹270.00.₹243.00Current price is: ₹243.00.