Author: MK Meeran Kuttippallam
Shipping: Free
Muhabathinte Muttayikuppi
₹150.00 Original price was: ₹150.00.₹135.00Current price is: ₹135.00.
മുഹബ്ബത്തിന്റെ
മുട്ടായിക്കുപ്പി
എം.കെ മീരാന് കുറ്റിപ്പുറം
അനുഭവങ്ങളെയും കേട്ടറിവുകളെയും ഭാവനയുടെ നിറം ചാർത്തി ഗംഭീരമായ സാഹിത്യസൃഷ്ടികൾ സമ്മാനിക്കുന്ന എഴുത്തുകാരുണ്ട്. പൂർണ്ണമായും ഭാവനയിൽ പുതിയൊരു ലോകവും കഥാപാത്രങ്ങളെയും സൃഷ്ടിച്ച് പ്രതിഭയുടെ മനോഹാരിത കൊണ്ട് അമ്പരപ്പിക്കുന്നവരുമുണ്ട്. എം. കെ. മീരാൻ കുറ്റിപ്പള്ളം ‘മുഹബ്ബത്തിന്റെ മുട്ടായിക്കുപ്പി’ തുറന്നുവെക്കുമ്പോൾ ഭാവനയുടെ ധാരാളിത്തം കൊണ്ടും കഥ പറച്ചിലിന്റെ ശേല് കൊണ്ടും നാം വിസ്മയിച്ചു പോവുകയാണ്. സ്ഥലകാലങ്ങൾക്ക് പ്രസക്തിയില്ലാത്തൊരു ദേശവും കഥാപാത്രങ്ങളും എത്ര അനായാസമായാണ് നമുക്ക് മുന്നിൽ തെളിഞ്ഞു വരുന്നത്.
പ്രണയത്തിന്റെ പുസ്തകമാണിത്. മരണം കൊണ്ടും അവസാനിക്കാത്ത ഉമ്മുസുഹ്റയുടെയും ബീരാന്റെയും പ്രണയം മാത്രമല്ല നദീറയുടെയും ഖാദറിന്റെയും നൂർജഹാന്റെയും ജമീലയുടെയും പ്രണയം കൂടിയാണ് ഈ മുട്ടായിക്കുപ്പിയിൽ മധുരമനോഹരമായി നുണയാൻ പാകത്തിൽ ഒരുക്കി വെച്ചിരിക്കുന്നത്. മരണക്കിടക്കയിലെ അവസാന നിമിഷങ്ങളിൽ നിന്ന് കഥപറഞ്ഞു തുടങ്ങാൻ പൊതുവേ വിഷാദത്തിന്റെയും കണ്ണീരിന്റെയും ചായങ്ങളാണ് എഴുത്തുകാർ ഉപയോഗിക്കാറെങ്കിൽ, നർമ്മമധുരമായ ശൈലിയിൽ ഈ കഥ പറഞ്ഞു കൊണ്ട് മീരാൻ തന്റെ പ്രതിഭ തെളിയിക്കുന്നു.
ഒരു ചലച്ചിത്രത്തിൽ എന്ന പോലെ സൂക്ഷ്മവും വിശദവുമായി വായനക്കാരന്റെ ഉള്ളിൽ പതിഞ്ഞു പോവുന്നുണ്ട് ഓരോ ദൃശ്യങ്ങളും. തിരണ്ടു കല്യാണവും ഉമ്മുസുഹ്റയുടെ വീടും ആൾക്കാരും നാടും തോടുമൊക്കെയും എത്ര ഭംഗിയായാണ് വരച്ചിട്ടിരിക്കുന്നത്. തുടക്കം മുതൽ അവസാനം വരെ ദൃശ്യസമ്പന്നമാണ് ഈ നോവൽ. ആളും ബഹളവും ആഘോഷങ്ങളും നിറഞ്ഞ നോവലിൽ
ഒട്ടും ലാഘവത്തോടെയല്ല ഒരു പാത്രസൃഷ്ടിയും എന്നു സൂക്ഷ്മമായി വായിച്ചാൽ മനസ്സിലാകും. കുറഞ്ഞ വരികൾ കൊണ്ടാണ് നദീറയെന്ന പ്രധാന കഥാപാത്രത്തെയും അവളുടെ വ്യക്തിത്വവും വായനക്കാരനിലേക്ക് പകരുന്നത് എന്നത് രണ്ടാമത് ഒരാവർത്തികൂടെ നോവൽ പരിശോധിക്കുമ്പോഴേ അറിയൂ. ഇങ്ങനെ തന്നെ ഒട്ടും ധാരാളിത്തമില്ലാതെ അളന്നുമുറിച്ച കഥാപാത്രങ്ങളാണ് ഈ നോവലിൽ നിറഞ്ഞു നിൽക്കുന്നവരൊക്കെയും എന്നത് ചെറിയ കയ്യടക്കമല്ല.
വിസ്മയിപ്പിക്കുന്ന ഭാവന കൊണ്ടും സുന്ദരമായ ഭാഷ കൊണ്ടും ഇനിയും മികച്ച കൃതികൾ മലയാളത്തിന് സംഭാവന ചെയ്യാൻ കഴിയുന്നൊരു എഴുത്തുകാരനാണ് മീരാൻ എന്നതിന് സംശയമില്ല. അതുകൊണ്ട് തന്നെ ഈ എഴുത്തുകാരന്റെ പ്രഥമ നോവലിന് അവതാരിക എഴുതാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്. – നജീബ് മൂടാടി
Publishers |
---|
Related products
-
Stories
NEURONINTE CHIRI
₹170.00Original price was: ₹170.00.₹153.00Current price is: ₹153.00. Add to cart -
Anil Kumar KS
NIZHALUM VELICHAVUM
₹320.00Original price was: ₹320.00.₹288.00Current price is: ₹288.00. Add to cart -
Stories
VISWOTHARAKADHAKAL
₹130.00Original price was: ₹130.00.₹117.00Current price is: ₹117.00. Read more