റസൂലിന്റെ അരികില്‍ ആള്‍ത്തിരക്കൊഴിഞ്ഞപ്പോള്‍ റബീഅ തിരുസന്നിധിയിലെത്തി. ആദരവോടെ അഭിവാദ്യങ്ങളര്‍പ്പിച്ച ശേഷം പറഞ്ഞു: “”ഞാന്‍ കഅ്ബിന്റെ പുത്രന്‍ റബീഅ. അസ്ലം ഗോത്രക്കാരന്‍.”
“”കണ്ടപ്പോഴേ മനസ്സിലായി. ഞാന്‍ മറന്നിട്ടൊന്നുമില്ല.”
“”തിരുദൂതരേ, ഞാനും ഒരു മുഹാജിറാണ്. ഇനി തിരിച്ചുപോകുന്നില്ല. അങ്ങയോടൊത്ത് കഴിഞ്ഞ് അങ്ങയില്‍നിന്ന് പഠിച്ച് ഇവിടെ തങ്ങണമെന്നാണ് കൊതി.” നബി തുരമേനി വശ്യമായ പുഞ്ചിരിയോടെ റബീഅയെ കണ്ടും കേട്ടുമിരുന്നു.
പിതനാലുകാരനായ ഇടയബാലനായിരുന്ന റബീഅയുടെ ആദര്‍ശ പരിവര്‍ത്തനാനുഭവങ്ങളുമായി ഇഴചേര്‍ത്ത് റസൂലിന്റെ ഹിജ്റയുടെ മദീനാ പള്ളിയുടെ നിര്‍മാണത്തിന്റെയും ആവേശോജ്വലമായ കഥ പറയുകയാണ് ഈ കൃതി.
₹35.00