Author: KC Saleem
Shipping: Free
Original price was: ₹160.00.₹144.00Current price is: ₹144.00.
മുഹമ്മദ് അസദിന്റെ
യാത്രകള്‍
മറ്റു വായനാസഞ്ചാരങ്ങളും
കെ.സി സലീം
അഭിനിവേശത്തോടെ തീരത്തോടടുക്കുകയും ഒന്നും നല്‍കാതെ തിരിച്ചു പോവുകയും ചെയ്യുന്ന തിരകളെപ്പോലെ, അത്യാവേശത്താല്‍ മതത്തെ പുല്കുകയും സമൂഹത്തിന് മുതല്‍ക്കൂട്ടാവാതെ അന്ത്യം വരെ ജീവിച്ചു തീര്‍ക്കുകയും ചെയ്യുന്ന ബഹുസഹസ്രം വിശ്വാസികളുടെ ശ്രദ്ധ പതിയേണ്ട ജീവസ്സുറ്റ കുറിപ്പുകള്‍. കാഴ്ചപ്പാടുകളുടെ പരിമിതികള്‍ കാരണം വിശ്വാസികള്‍ സമൂഹത്തിലുണ്ടാക്കുന്ന വൈരസ്യം സ്വന്തം മതത്തിന്നേല്പിക്കുന്ന ക്ഷതങ്ങളാണിതിലെ പ്രമേയം. ശാഠ്യാഭിമുഖ്യമുള്ള ഹൃസ്വമാനസരുടെ അഭിപ്രായാനുവര്ത്തികളായിപ്പോയ സാധാരണക്കാര്‍ ബഹുമതസമൂഹത്തില് മുഖം തിരിഞ്ഞുനില്ക്കുന്നവരും അസ്വീകാര്യരുമായിപ്പോകുന്നതിലുള്ള വ്യഥ, പ്രകൃതിയോട് താളബദ്ധമായി ഒത്തു പോകുന്ന ഒരു മതത്തിന്റെ മനോഹരമായ മൂല്യങ്ങള്‍ അല്പജ്ഞാനികളുടെ ദുഃശാഠ്യങ്ങള്‍ മൂലം ചോര്‍ന്നു പോകുന്നതിലുള്ള ദുഃഖം -ഇതൊക്കെയാണിതില്. മതപാഠങ്ങളുടെ അക്ഷരങ്ങള്‍ക്കപ്പുറം അവയുടെ മൂല്യങ്ങളിലേക്കും ചൈതന്യത്തിലേക്കും വെളിച്ചം വീശുന്ന കൃതി.