Sale!
,

Mulachittillatha Avayavangal

Original price was: ₹200.00.Current price is: ₹180.00.

മുളച്ചിട്ടില്ലാത്ത
അവയവങ്ങള്‍

വി കെ കെ രമേഷ്‌

മാനുഷികത എന്നത് അനന്തമായ വൈരുധ്യങ്ങളുടെ വാസഗൃഹമാണെന്ന് തെളിയിച്ചുകൊണ്ടാണ് രമേഷിന്റെ കഥാലോകം നമ്മോട് സംസാരിക്കുക. യാഥാര്‍ത്ഥ്യത്തില്‍ സന്നിഹിതമായ ഇരുട്ടിലേക്ക് തുറക്കുന്ന ഒരു കണ്ണ് അവയിലുണ്ട്. മനുഷ്യാവസ്ഥ അതില്‍ത്തന്നെ എത്രമേല്‍ വലിയൊരു പടനിലമാണെന്ന ബോധ്യം അവ ബാക്കി വയ്ക്കുന്നു. ഇവിടെ ആഖ്യാനഘടനയിലെ വഴിതിരിയല്‍ മനുഷ്യാവസ്ഥയുടെ വൈരുധ്യങ്ങളിലേക്കുള്ള വഴിതിരിയല്‍ തന്നെയായി മാറിത്തീരുന്നു. അതാകട്ടെ ജീവിതത്തിന്റെ ഉള്ളടരുകളെ നിരന്തരം തെളിയിച്ചെടുക്കുകയും ചെയ്യുന്നു. പ്രകാശപൂര്‍ണ്ണമായിരിക്കുക എന്നതിനര്‍ത്ഥം വൈരുധ്യനിര്‍ഭരമായിരിക്കുക എന്നുകൂടിയാണെന്ന് രമേഷിന്റെ കഥാലോകം നമ്മോടു പറയുന്നുണ്ട്. കലയുടെ, കഥയുടെയും, അന്തിമമായ സാഫല്യം ആ വൈരുധ്യാത്മകതയെ വീണ്ടെടുക്കലാണ് എന്നാണ് ഞാന്‍ കരുതുന്നത്. രമേഷിന്റെ കഥകളില്‍ അത്തരമൊരു വീണ്ടെടുപ്പുണ്ട്. അതിന്റെ ആഴവും. – സുനില്‍ പി ഇളയിടം
Categories: ,
Guaranteed Safe Checkout

Author: VKK Ramesh
Shipping: Free

Publishers

Shopping Cart
Mulachittillatha Avayavangal
Original price was: ₹200.00.Current price is: ₹180.00.
Scroll to Top