മുണ്ടന്‍ പറുങ്കി
ഫ്രാന്‍സിസ് നൊറോണ
ആംഗ്ലോ-ഇന്ത്യന്‍ ജീവിതത്തിന്റെ സാംസ്‌കാരിക പശ്ചാത്തലം തനിമയോടെ വരിച്ചുകാട്ടുന്ന ജീവിതചിത്രങ്ങള്‍
സ്‌കൂള്‍ യൂണിഫോമിനും പൊസ്തകത്തിനുമുള്ള പൈസ കിട്ടുമെന്നോര്‍ത്ത് ഞാനിരുന്നു. പോകാന്‍നേരം മൂന്നു ലാര്‍ജെങ്കിലും വെള്ളം തൊടാതെ വിഴുങ്ങുന്ന കിനാവിലാവണം, ചിറ്റപ്പന്റെ കൊമ്പന്‍മീശ തുള്ളിക്കൊണ്ടിരിന്നു. പരിപാടി പെട്ടന്നു തീരാന്‍ ഞങ്ങളങ്ങനെ നേര്‍ച്ചനോറ്റു കാത്തിരിക്കുമ്പോഴാണ് തോട്ടുമുന്നില്‍ ഫ്രോക്കുടുത്ത് വെളുത്ത തുടകാണിച്ചിരുന്നവള്‍ക്ക് സംശയം. മുണ്ടുടുക്കുന്നവരെങ്ങനെയാ അങ്കിളേ ആംഗ്ലോ-ഇന്ത്യന്‍സ് ആവുന്നത്? പെണ്ണിന്റെ കിളിയൊച്ച കേട്ടവരെല്ലാം ഉച്ചത്തില്‍ ചിരിച്ചു. ഞാന്‍ ചുറ്റുനും നോക്കി. മുണ്ടുടുത്തവരായി ഞാനും ചിറ്റപ്പനും മാത്രം. മൂടുപിഞ്ഞിയ മുണ്ടുപോലെ എന്റെ മുഖം വിളറിപ്പോയി. ഞാനെഴുന്നേറ്റു ചിറ്റപ്പന്റെ കൈക്കുപിടിച്ചു…
Original price was: ₹180.00.₹162.00Current price is: ₹162.00.