AUTHOR: DR. K RAJASEKHARAN NAIR
SHIPPING: FREE
MUNPE NATANNAVAR
Original price was: ₹470.00.₹423.00Current price is: ₹423.00.
മുന്‍പേ
നടന്നവര്‍
ഡോ. കെ രാജശേഖരന്‍ നായര്‍
ഇന്ത്യന്‍ ന്യൂറോളജിയുടെ ചരിത്രം
ഇന്ത്യന് ആധുനിക വൈദ്യമേഖലയിലെ നിസ്തുലപ്രതിഭകളായിരുന്ന, ഒരിക്കലും മറന്നുകൂടാത്ത, പക്ഷേ, എല്ലാവരും എന്നേ മറന്നുപോയ പഥികൃത്തുക്കളെയും മഹാരഥന്മാരെയും തിരുവനന്തപുരം മെഡിക്കല് കോളജിലെ ന്യൂറോളജി പ്രൊഫസറും പ്രശസ്ത ശാസ്ത്രസാഹിത്യകാരനുമായ ഡോ. കെ. രാജശേഖരന്നായര് പരിചയപ്പെടുത്തുന്ന ഒരു കൃതിയാണിത്. ഇന്ത്യയിലെ ആദ്യത്തെ വനിതാഡോക്ടറായ ആനന്ദീബായി ജോഷിയും കേരളത്തിലെ ആദ്യകാലപ്രഖ്യാത ഡോക്ടര്മാരായ സോമര് വെല്ലും മേരി പുന്നന് ലൂക്കോസും രാമന്തമ്പിയും മുതല് ഇന്ത്യയില് ന്യൂറോസയന്സ് കൊണ്ടുവന്ന മലയാളിയായ ജേക്കബ് ചാണ്ടിയും പഞ്ചാബുകാരനായ ബല്ദേവ് സിങ്ങും മദ്രാസിയായ ബി. രാമമൂര്ത്തിയും ഒക്കെ ഇതില് വരുന്നുണ്ട്. ആത്മകഥാസ്പര്ശിയായ ഈ രചനയില് ലോകസാഹിത്യത്തിലെത്തന്നെ അപൂര്വ്വ ജീനിയസ്സായ ഒളിവര് സാക്സിന്റെയും നോബല് പുരസ്കാരജേതാവായ ഗാഡുഷെക്കിന്റെയും നഖചിത്രങ്ങളുമുണ്ട്്. കേരളത്തിലെ, പ്രത്യേകിച്ച് തിരുവനന്തപുരത്തെ വൈദ്യപ്രമുഖന്മാരെയും അന്നത്തെ വൈദ്യസമ്പ്രദായങ്ങളെയും കുറിച്ച് അന്യഥാ അലഭ്യമായ വിവരങ്ങളാണ് കൊടുത്തിട്ടുള്ളത്.ഇന്ത്യയിലെ പണ്ടത്തെ വൈദ്യപ്രതിഭകളുടെ ജീവിതങ്ങളും അവരുടെ കാലങ്ങളും ആര്ദ്രമായ മനുഷ്യകഥകളും കോര്ത്തിണക്കിയ ഈ കൃതി മലയാളത്തില് ഒരു പുതിയ സാഹിത്യപന്ഥാവ് തുറക്കുന്ന ഒന്നുമാണ്.
Publishers |
---|