മുഖദ്ദിമ
ചരിത്രത്തിന് ഒരാമുഖം
ഇബ്‌നു ഖല്‍ദൂന്‍
വിവ: പ്രഫ. കെ.പി കമാലുദ്ദീന്‍
ഏതൊരു നാട്ടിലും ഏത് കാലത്തും ഏതൊരു എഴുത്തുകാരനും രചിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും മഹത്തായ ഗ്രന്ഥമാണിത് എന്ന കാര്യത്തില്‍ സന്ദേഹമേയില്ല എന്ന് വിഖ്യാത എഴുത്തുകാരനായ പ്രഫസര്‍ ആര്‍നോര്‍ഡ് ടോയന്‍ബി ഏതൊരു ഗ്രന്ഥത്തെക്കുറിച്ച് പ്രസ്താവിച്ചുവോ ആ ഗ്രന്ഥമാണിത്. ഇത് ഒരു ചരിത്രഗ്രന്ഥമാണ്. ഒരു ചരിത്രഗ്രന്ഥത്തില്‍ മറ്റൊന്തെങ്കിലും വിജ്ഞാനീയം അന്വേഷിക്കുന്നതിലര്‍ത്ഥമില്ല. ചരിത്രവിജ്ഞാനീയത്തില്‍ താല്‍പര്യമുള്ളവര്‍ക്കേ ഈ ഗ്രന്ഥത്തില്‍ താല്‍പര്യമുണ്ടാകൂ. പക്ഷേ, ഇതിലടങ്ങിയ വിജ്ഞാനം ആരെയും ആകര്‍ഷിക്കും. മനുഷ്യ സമൂഹത്തിന്റെ രാഷ്ട്രീയ-സാമൂഹ്യഘടനയില്‍ സംഭവിക്കുന്ന മാറ്റങ്ങളുടെ മാതൃക കണ്ടുപിടിക്കുവാന്‍ ഒരു ചരിത്രകാരന്‍ നടത്തുന്ന ഏറ്റവും പ്രഥമമായ പ്രയത്‌നം ആണിത്. ക്രസ്തുവര്‍ഷം 1406 ല്‍ ( ഹിജാറ 808 ല്‍) ഇബ്‌നുഖല്‍ദൂന്‍ നിര്യാതനായി. അതിന്ന് മുമ്പുള്ള ചരിത്രമേ ഇതില്‍ ലഭ്യമാവൂ. ഏതെല്ലാം ജനവിഭാഗത്തിന്റെ ചരിത്രമാണ് താന്‍ കൈകാര്യം ചെയ്യുന്നത് എന്ന് ആമുഖത്തില്‍ അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ ഗ്രന്ഥം പാരായണമാരംഭിക്കും മുമ്പേ തന്നെ കൃതിയുടെ ആരംഭത്തില്‍ കൊടുത്ത വിശദമായ ഉള്ളടക്കം സശ്രദ്ധം വായിച്ചാല്‍ മുഖദ്ദിമയുടെ പ്രതിപാദ്യവിഷയങ്ങളെക്കുറിച്ച് നല്ല വെളിച്ചം ലഭിക്കും.
Original price was: ₹1,250.00.₹1,060.00Current price is: ₹1,060.00.