മര്‍ഡോമെട്രി
സിബി ജോണ്‍ തൂവല്‍
മഞ്ഞും തണുപ്പും മറതീര്‍ക്കുന്ന പീരുമേട് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ സാവിയോ റോബര്‍ട്ടിനെ കവറില്‍ തേടിയെത്തിയ കുഴയ്ക്കുന്ന ഗണിതസമസ്യ. അതിനു ഉത്തരം തേടിയാണ് സാവിയോ ഗണിതപണ്ഡിതന്‍ പ്രൊഫ.സെന്നിനെ തേടിയിറങ്ങിയത്. പക്ഷേ, വൈകിപ്പോയി. അവിടെ സാവിയോയെ കാത്തിരുന്നത് പുതിയൊരു വെല്ലുവിളി. തെളിവുകള്‍ തമ്മില്‍ കൂട്ടിച്ചേര്‍ത്തും ഗുണിച്ചും ഹരിച്ചും കുറ്റവാളിക്കു പിന്നാലെ സാവിയോ. കരുതിക്കൂട്ടിയും കണക്കുകൂട്ടിയും പിടിതരാതെ കൊലയാളി…
തേയിലത്തോട്ടങ്ങളും മഞ്ഞില്‍ തലപൂഴ്ത്തിയ മലനിരകളും പഴമ പേറുന്ന ബംഗ്ലാവുകളും സാക്ഷി…!
അക്കങ്ങളും അക്ഷരങ്ങളും പ്രതിക്കൂട്ടില്‍ കയറുന്ന സൂപ്പര്‍ ക്രൈംത്രില്ലര്‍.
Original price was: ₹250.00.₹213.00Current price is: ₹213.00.