മുസ്ലിംലീഗ്
വഴിയടയാളങ്ങള്‍
യു.കെ മുഹമ്മദ് കുഞ്ഞി
യു. കെ മുഹമ്മദ് കുഞ്ഞിയുടെ മുസ്ലിം ലീഗ് വഴിയടയാളങ്ങള്‍ ഉന്നത നേതാക്കള്‍ തൊട്ട് പല ശ്രേണികളിലുള്ള അമ്പത് നേതാക്കളുടെ ഹ്രസ്വചരിത്രങ്ങളാണ്. ഒരിക്കലും മറക്കാനിടയില്ലാത്തവരും മറന്നുപോകാന്‍ സാധ്യതയുള്ളവരും ചില മനസ്സുകളില്‍ നിന്നെങ്കിലും മാഞ്ഞുപോയവരും കൂട്ടത്തിലുണ്ട്. ഇത് കുറച്ചുപേരുടെ മാത്രം വഴിയടയാളങ്ങളാണ്. പ്രസ്ഥാനത്തിനുവേണ്ടി ജീവിതം തന്നെ സമര്‍പ്പിച്ച എത്രയോ പേര്‍ ഇനിയും കിടക്കുന്നുണ്ട്. യു.കെ മുഹമ്മദ് കുഞ്ഞിയുടെ ഈ കൃതി മുസ്ലിംലീഗിന്റെ ചരിത്ര വഴിയിലെ ചില അടയാളങ്ങള്‍ മാത്രമാണ്. രാഷ്ട്രീയം ഗൗരവമായി കാണുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇതില്‍നിന്ന് പഠിക്കാനും പകര്‍ത്താനും പലതുമുണ്ട്. ഇതിനെ ചരിത്രത്തിലേക്ക് തുറക്കുന്ന ഏതാനും ചില ജാലകങ്ങള്‍ എന്ന് വിളിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. – റഹ്മാന്‍ തായലങ്ങാടി
Original price was: ₹220.00.₹198.00Current price is: ₹198.00.