മുസ്‌ലീം ശാക്തീകരണം
ജീവസ്സുറ്റ ഒരു സമുദായത്തിന്റെ ലക്ഷ്യവും ദൗത്യവും അസ്തിത്വം, അതിജീവനം, വികസനം തുടങ്ങിയ അവസ്ഥകളെക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്ന ശാക്തീകരണം ആയിരിക്കണം. സമ്പൂര്‍ണവും സമഗ്രവുമായ മാറ്റമാണത്. സമുദായത്തിന്റെ ഉള്ളില്‍ നിന്നുയരുന്ന ആത്മവിശ്വാസത്തിന്റെ അടിത്തറയില്‍ മുമ്പിലുള്ള മാര്‍ഗതടസ്സങ്ങള്‍ തിരിച്ചറിഞ്ഞു നീക്കം ചെയ്യാനും ഭദ്രമായ ഭാവിയിലേക്കുള്ള ശരിയായ മാര്‍ഗഭൂപടം കണ്ടെത്താനും കഴിയണം. ഇന്ത്യയിലെ മുസ്‌ലീം സമുദായത്തിന്റെ ശാക്തീകരണം ദേശീയ യാഥാര്‍ഥ്യങ്ങളുടെയും ഇസ്‌ലാമിക മൂല്യങ്ങളുടെയും വെളിച്ചത്തില്‍ ഈ ലഘുകൃതി അപഗ്രഥിക്കുന്നു.