മൈസൂര്‍
സുല്‍ത്താന്മാര്‍
ഹൈദറലിയും ടിപ്പുസുല്‍ത്താനും
ജി. ശങ്കരക്കുറുപ്പ്
ഇന്ത്യയില്‍ ബ്രിട്ടീഷുകാരുടെ കൊളോണിയല്‍ വല്‍ക്കരണ ശ്രമങ്ങളെ തുടക്കം മുതല്‍ തങ്ങള്‍ ജീവിച്ച കാലമത്രയും ചെറുക്കാന്‍ ശ്രമിച്ചത് മൈസൂര്‍ സുല്‍ത്താന്മാരായ ഹൈദറും ടിപ്പുവും മാത്രമാണ്. ധീരോദാത്തമായ അവരുടെ അത്തരം ചെറുത്തുനില്‍പ്പ് ശ്രമങ്ങളെ തന്റേതായ നിലയില്‍ പരിചയപ്പെടുത്തുകയാണ് മഹാകവി ജി. ശങ്കരക്കുറുപ്പ് ഈ കൃതിയില്‍. മൈസൂര്‍ സുല്‍ത്താന്മാര്‍, വിശേഷിച്ചും ടിപ്പു സുല്‍ത്താന്‍ മഹാ വില്ലനായി ചിത്രീകരിക്കപ്പെട്ടു കൊണ്ടിരുന്ന കാലത്താണ് മഹാകവിയുടെ തൂലികയില്‍ നിന്ന് ഇങ്ങനെയൊരു കൃതി പുറത്തുവന്നത്. ആ നിലക്ക് ചരിത്ര പ്രാധാന്യം കൂടിയുണ്ട് ഈ കൃതിക്ക്.
Original price was: ₹130.00.₹115.00Current price is: ₹115.00.