- Author: KM Raghavan Nambyar
Naadakam
Original price was: ₹140.00.₹126.00Current price is: ₹126.00.
നാടകം
പ്രേക്ഷകന്റെ
കല
കെ.എം രാഘവന്‍നമ്പ്യാര്‍
‘നാടകം പ്രേക്ഷകൻ്റെ കല’ എന്ന ഈ കൃതിക്ക് പേരുകൊടുത്തത് നാടകം പ്രേക്ഷകൻ്റെ കല അല്ലെന്ന് ആരെങ്കിലും പറഞ്ഞതുകൊണ്ടല്ല; പ്രേക്ഷകൻ്റെ കലയാകണമെങ്കിൽ പാലിക്കപ്പെടേണ്ടുന്ന ചില ധർമ്മങ്ങൾ നാടകപ്രവർത്തകന്മാരിൽനിന്ന് ഉണ്ടാകുന്നില്ല എന്നതുകൊണ്ടാണ്. നാടകം സംവിധായകന്‍റെ കല എന്നു വിശ്വസിക്കുന്ന നാടകപ്രവർത്തകർക്ക് നാടകം എന്നാൽ പ്രമേയം എന്ന ചരടിൽ കോർത്തിടുന്ന, മിക്കവാറും ദുർഗ്രഹമാകുന്ന കുറേ കാഴ്ച കളാണ്. എല്ലാവർക്കും മനസ്സിലാകുന്ന കമേഴ്സ്യൽ നാടകങ്ങൾക്ക് നാടക മൂല്യങ്ങൾ എന്നാൽ കൈയടി നേടാനും ചിരിപ്പിക്കാനും അതുവഴി കൂടുതൽ ബുക്കിംഗ് നേടാനും സഹായിക്കുന്ന ഹാസ്യകലാപ്രകടനങ്ങളാണ്.
നാടകത്തിന്‍റെ യഥാർത്ഥപ്രേക്ഷകൻ നാടകം കാണാനെത്തുന്നത് അരങ്ങിൻ്റെ ഭാഷയിൽ സാമൂഹികയാഥാർത്ഥ്യങ്ങൾ ഇതൾ വിരിയുന്നത് കാണാനാണ്. കാലങ്ങളെ അതിജീവിക്കുന്ന അവതരണശൈലിയും സാർവ്വകാലിക സാമു ഹികാവസ്ഥകളടങ്ങിയ പ്രമേയവുംകൊണ്ടു നാടകരംഗത്ത് പ്രേക്ഷകന്‍റെ സുപ്രധാനസ്ഥാനം എന്നും നിലനിർത്തിപ്പോന്ന ചില നാടകങ്ങളുണ്ട്. അവയെ സാക്ഷിനിർത്തി നിന്നുകൊണ്ട് വർത്തമാനകാലനാടകവേദിയെ നിരീക്ഷിക്കു കയാണ് ഈ കൃതിയിൽ
Publishers |
---|