നാടന്‍ വീടനും
നാടുണര്‍ത്തും
നിസാമുദ്ദീന്‍ നാടന്‍വിട്ടില്‍
ഭാഷാശാസ്ത്രത്തില്‍ ശബ്ദം ഉത്ഭവിക്കുന്ന ഇടങ്ങളെ കുറിച്ച് പറയുന്നുണ്ട്. എന്നാല്‍ പദങ്ങളും അവയുടെ അര്‍ത്ഥകല്‍പ്പനകളും എപ്രകാരമാണ് സന്നിവേശം ചെയ്യുന്നതെന്ന് പറയുന്നില്ല. അതൊരു മെനകെട്ട ജോലി ആണെന്നതിനാലാകണം. ആ സാമാന്യധാ രണയെ ഈ കൃതി അത്ഭുതകരമാംവണ്ണം തിരുത്തു ന്നു. ഓണാട്ടുകരയുടെ ഭാഗമായ കറ്റാനം, ചുനാട് തുടങ്ങിയ ഭൂപ്രദേശങ്ങളാണ് എഴുത്തുകാരന്റെ വര്‍ ത്തമാന വിഹാര രംഗങ്ങള്‍. അവിടെ സ്വീകാര്യവും വ്യാപകവുമായ നാട്ടുപദങ്ങളെയാണ്, മലയാളത്തി ലെ സാമൂഹിക ഭാഷാശാസ്ത്ര പഠനമേഖല (socio LINGUISTICS)യ്ക്ക് മുതല്‍ക്കൂട്ടാകുന്ന, ഈ കൃതി യില്‍ വിശകലനത്തിന് വിധേയമാക്കുന്നത്. ഭാഷയെ ദോഹനം ചെയ്ത് നറുംപാല്‍ കറന്നെടുക്കാന്‍ പൂര്‍വ്വ സൂരികളായ അപൂര്‍വ്വം പേര്‍ക്കുമാത്രമേ കഴിഞ്ഞി ട്ടുള്ളൂ. ആ പട്ടികയില്‍ ഈ നവ കാലത്ത് ഒരു നാമം കൂടി ചേര്‍ക്കാനായിരിക്കുന്നു. സാധാരണ ജനങ്ങള്‍ ക്കും ഭാഷാപ്രേമികള്‍ക്കും മാത്രമല്ല ഗവേഷകര്‍ക്കും ഭാഷാപഠിതാക്കള്‍ക്കും ഈ കൃതി ഒരു മുതല്‍ക്കൂട്ടായിരിക്കും. – സജിദ് ഖാന്‍ പനവേലില്‍
Original price was: ₹250.00.₹225.00Current price is: ₹225.00.