Author: CL Jose
Shipping: Free
Naatakathinte Kaanaappurangal
Original price was: ₹250.00.₹225.00Current price is: ₹225.00.
നാടകത്തിന്റെ
കാണാപ്പുറങ്ങള്‍
സി.എല്‍ ജോസ്
നമ്മുടെ ആത്മകഥാപ്രസ്ഥാനത്തിനും നാടകവേദിക്കും ഒരു വിലപിടിപ്പുള്ള മുതല്‍ക്കൂട്ടാണീ കൃതി… കൊച്ചുകൊച്ചു വാക്യങ്ങളില്‍, ഒഴുക്കും ഓജസ്സുമുള്ള ശൈലിയില്‍, ലളിതസുന്ദരമായ ഭാഷയില്‍ നാടകീയഭംഗിയോടെ രചിക്കപ്പെട്ട ഈ വിശിഷ്ടകൃതി സഹൃദയലോകത്തിനും നാടകപ്രേമികള്‍ക്കും ഒരുപോലെ പ്രിയങ്കരമാവും.
അവതാരികയില്‍ തിക്കുറിശ്ശി സുകുമാരന്‍നായര്‍ സി.എല്‍. ജോസിന്റെ ആത്മകഥയെന്നോ നാടകസ്മരണകളെന്നോ വിശേഷിപ്പിക്കാവുന്ന ഈ പുസ്തകത്തിന്റെ കര്‍ട്ടന്‍ ഉയരുന്നത്, അദ്ദേഹത്തിന്റെ ജീവിതനാടകത്തിലേക്കും നാടക ജീവിതത്തിലേക്കുമാണ്. രാജാപാര്‍ട്ടും വായ്പാട്ടുമായി തുടങ്ങിയ നമ്മുടെ നാടകവേദിയുടെ അരങ്ങിലേക്കും അണിയറയിലേക്കും കൂടി ഇത് പ്രകാശം ചൊരിയുന്നു. ഒരു പതിനൊന്നുകാരന്റെ സ്‌കൂള്‍നാടകാഭിനയം മുതല്‍ നവതിപൂര്‍ണിമ വരെയുള്ള ഒരു രംഗവേദി ഇവിടെ കാണാം. ”തളരാത്ത പരിശ്രമശീലം” കൈമുതലാക്കിയ ഒരു വ്യക്തിയുടെ എഴുത്തുപുരയിലേക്ക് കഥയായും കഥാപാത്രമായും എത്തിയ സംഭവങ്ങള്‍, വ്യക്തികള്‍ ഒക്കെ ഈ സ്പോട്ട്ലൈറ്റിനു താഴെ പ്രത്യക്ഷപ്പെടുന്നു.