നദി
മുങ്ങി
മരിച്ച
നഗരം
രാജേഷ് ബീസി
കവിതയിലെ സാമ്പ്രദായികവഴക്കങ്ങള്‍ക്ക് കീഴ്പ്പെട്ട കവിയല്ല രാജേഷ് ബീസി. വാക്കുകളെ കേവലമായ അര്‍ത്ഥത്തില്‍നിന്ന് മോചിപ്പിക്കുകയും വൈകാരികതയുടെ ബിംബങ്ങളായി അതിനെ കൊത്തിയെടുക്കുകയും ചെയ്യുന്നു. വൃക്ഷത്തെ ശിരച്ഛേദം ചെയ്യാതെ ശില്പങ്ങളാക്കുന്ന തച്ചന്റെ രസതന്ത്രമാണ് ഈ കവിക്ക് കവിത. അതിനാല്‍ കവിത എപ്പോഴും വായനക്കാരന് ഒരു ജൈവോര്‍ജ്ജം നല്‍കുന്നുണ്ട്. അയത്ന ലളിതമായി കവിഞ്ഞൊഴുകുന്നതല്ല കവിതയെന്ന് ഈ കവി നമ്മെ ഓര്‍മ്മിപ്പിക്കുന്നു. നിരന്തര തടസ്സങ്ങളോട് കലഹിച്ച് ഘനശബ്ദമാര്‍ജ്ജിച്ച് പൂര്‍വ്വസംസ്‌കാരത്തെ ഉള്ളിലാവാഹിച്ച് കടന്നുപോകുന്ന ഒരു തടിനിയെന്ന് ഈ കവിതകളെ വിളിച്ചുകൊള്ളട്ടെ.
Original price was: ₹100.00.₹95.00Current price is: ₹95.00.