Sale!
,

NALANDAYUM BAKHTHIYAR KHALJIYUM

Original price was: ₹199.00.Current price is: ₹179.00.

നളന്ദയും
ബഖ് തിയാര്‍
ഖല്‍ജിയും

ശിഹാബുദ്ദീന്‍ ആരാമ്പ്രം

ബുദ്ധമതത്തിന്റെ തകര്‍ച്ചയെക്കുറിച്ച് ഒരു പഠനം

മധ്യകാല ഇന്ത്യാ ചരിത്രത്തിലെ വിവാദമായ അധ്യായമാണ് നളന്ദ സര്‍വകലാശാലയുടെ തകര്‍ച്ച. ബഖ്തിയാര്‍ ഖല്‍ജിയെ പ്രതിസ്ഥാനത്ത് നിര്‍ത്തി കൊളോണിയല്‍ ചരിത്രകാരന്മാര്‍ തുറന്നുവിട്ട ആ ഭൂതം വര്‍ത്തമാന കാല ഇന്ത്യയില്‍ രാക്ഷസീയ രൂപം പ്രാപിച്ചിരിക്കുന്നു. ഈ പശ്ചാ ത്തലത്തില്‍, നളന്ദയുടെ തകര്‍ച്ചയെ പറ്റിയുള്ള കൊളോണിയല്‍ വാദങ്ങള്‍ ബുദ്ധമത രേഖകളു ടെയും ചരിത്ര വസ്തുതകളുടെയും അടിസ്ഥാന ത്തില്‍ പരിശോധിക്കുന്ന ഗവേഷണ പഠനം. ത്വബഖാതെ നാസ്വിരി, സമകാലിക ബുദ്ധമത രേഖകള്‍, നളന്ദയിലെ ഗ്രന്ഥപ്പുരകള്‍, ഇന്ത്യയുടെ ചരിത്രവും ആദ്യകാല തുരുഷ്‌കരും, ആദ്യകാല തുരുഷ്‌കര്‍ തകര്‍ത്ത ബുദ്ധ വിഹാരങ്ങള്‍, ബുദ്ധമതത്തിന്റെ തകര്‍ച്ച കേരളീയ പശ്ചാത്തലത്തില്‍ തുടങ്ങിയവ ഈ കൃതിയില്‍ അപഗ്രഥിച്ചിട്ടുണ്ട്. മധ്യകാല ഇന്ത്യയിലെ പടയോട്ടങ്ങളെപ്പറ്റി പഠിക്കുന്നവര്‍ക്കുള്ള അനുപേക്ഷണീയമായ മാര്‍ഗദര്‍ശനം കൂടിയാണ് ഈ ഗ്രന്ഥം. ഡോ. മാളവിക ബിന്നിയുടെ പ്രൗഢമായ അവതാരിക.

Compare
Shopping Cart
Scroll to Top