നല്ലൊരിടത്തിലെ
പെണ്‍മണങ്ങള്‍
ഏഴാച്ചേരി രാമചന്ദ്രന്‍
കത്തുന്ന വേനലില്‍ പൂവാകയും പുന്നെല്ലും ചേര്‍ന്നിടുകിയ ഗന്ധത്താലേ ഏഴാച്ചേരിക്കവിതകള്‍ മനുഷ്യഹൃദയങ്ങളെ ത്രസിപ്പിക്കുന്നു. അരുണദശകവും രാമപുരവും ആലപ്പുഴയും ചെമ്പകക്കാറ്റും നിറഞ്ഞ ജീവിതത്തില്‍ ഒരൊറ്റക്കൊതുമ്പുവള്ളത്തില്‍, കലികയറിയ പുഴയും താണ്ടിവന്നൊരാള്‍പോലെ കവി. വാര്‍ത്തകള്‍ കവിതകളാകുമ്പോഴും ഉറ്റവരുടെ വേര്‍പാട് ഉള്ളുലയ്ക്കുമ്പോഴും ആഹ്ലാദത്തിന്റെ കുടമണികള്‍ കിലുങ്ങുമ്പോഴും ഏഴാച്ചേരിക്കവിതകളിലെ ഭദ്രമായ കാവ്യധാരണകള്‍ വേറിട്ടുനില്‍ക്കുന്നു.
പ്രകൃതിയുടെയും മനുഷ്യരുടെയും ചൂടും ചൂരും ആഴത്തില്‍ നിറച്ച കവിതകള്‍. ഭാഷയുടെ ഭാവാത്മകതയും തെളിമയാര്‍ന്ന പദങ്ങളും ചുണ്ടില്‍ വിരിയുന്ന താളവും വ്യക്തമായ രാഷ്ട്രീയവും തന്റെ കവിത കളുടെ മുഖമുദ്രയാക്കിയ ഏഴാച്ചേരിയുടെ ഏറ്റവും പുതിയ കവിതാ സമാഹാരം.
Original price was: ₹200.00.₹180.00Current price is: ₹180.00.