നാല്‍പത്
പ്രണയ
നിയമങ്ങള്‍
എലിഫ് ഷഫാക്ക്
മൊഴിമാറ്റം: അജയ് പി മങ്ങാട്ട്, ജലാലുദ്ദീന്‍
തുര്‍ക്കി നോവലിസ്റ്റ് എലിഫ് ഷഫാക്കിന്റെ ഫോര്‍ട്ടി റൂള്‍സ് ഓഫ് ലവിന്റെ മലയാള വിവര്‍ത്തനം. നിരവധിഭാഷകളില്‍ മൊഴിമാറ്റം ചെയ്യപ്പെട്ടതും ലക്ഷ ക്കണക്കിനു വായനക്കാരെ സ്വാധീനിച്ചതുമായ വിഖ്യാതനോവല്‍. ഭര്‍ത്താവും കുട്ടികളുമൊത്ത് ശാന്തജീവിതം നയിക്കുന്ന എല്ല റൂബിന്‍സ്റ്റണ്‍ തൊഴിലിന്റെ ഭാഗമായി ഒരു നോവല്‍ വായിക്കാനിടയാവുന്നു . അവരുടെ വായനയും അന്വേഷണങ്ങളും സവിശേഷ സൂഫീവ്യക്തിത്വമുള്ള നോവലിസ്റ്റിലേക്കും പ്രമേയത്തിലെ മിസ്റ്റിക്കല്‍ ആധ്യാത്മികാനുഭൂതികളിലേക്കും ആകൃഷ്ടയാക്കുന്നു . പ്രസിദ്ധ പേര്‍ഷ്യന്‍ സൂഫീകവി ജലാലുദ്ദീന്‍ റൂമിയും അദ്ദേഹത്തിന്റെ ആധ്യാത്മികഗുരു ഷംസേ തബ് രീസിയും തമ്മിലുള്ള ഗാഡമായ അടുപ്പവും ഷംസ് റൂമിയിലുണര്‍ത്തുന്ന ആത്മീയാനുഭവങ്ങളുടെ ആഘാതാനുഭൂതികളുമാണ് എല്ല വായിക്കുന്ന നോവലിലൂടെ അനാവൃതമാകുന്നത്. പുറത്തുകടക്കുക എളുപ്പമല്ലാത്ത വിധം ഷംസിന്റെ പ്രണയനിയമങ്ങള്‍ ആത്മാവിനെയും വലയം ചെയ്യുന്നത് പോകെപ്പോകെ എല്ല അനുഭവിക്കുന്നു നിരവധിഭാഷകളില്‍ മൊഴിമാറ്റപ്പെട്ട, ലക്ഷക്കണക്കിനു വായനക്കാരെ സ്വാധീനിച്ച വിഖ്യാതനോവല്‍.
Original price was: ₹690.00.₹621.00Current price is: ₹621.00.