Author: Arshad Bathery
Shipping: Free
Original price was: ₹230.00.₹200.00Current price is: ₹200.00.
നമ്മുടെ
കിടക്ക ആകെ പച്ച
അര്‍ഷാദ് ബത്തേരി
വാര്‍ദ്ധക്യത്തിന്റെ നിര്‍വ്വചിക്കാനാവാത്ത സ്‌നേഹവും സൗഹൃദവും വരച്ചിടുന്ന മനോഹരമായ ഒരു കൊച്ചുകാവ്യം എന്ന് നമ്മുടെ കിടക്ക ആകെ പച്ച എന്ന നോവലിനെ
വിശേഷിപ്പിക്കാനാണ് ഞാനാഗ്രഹിക്കുന്നത്. ഇതിന്റെ വായന നമുക്കു പ്രിയപ്പെട്ട പ്രായമായവരിലേക്ക്, ഏകാന്തത അനുഭവിക്കുന്നവരിലേക്ക്, മരണത്തെ കാത്തുകിടന്ന് ജീവിതം വിരസമായിപ്പോയവരിലേക്ക് നമ്മുടെ മനസ്സുകളെ എത്തിക്കും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഇത് സമ്പൂര്‍ണ്ണമായി വായിച്ചു കഴിയുമ്പോള്‍ നാം ഫോണെടുത്ത് അവരെ ഒന്നു വിളിച്ച് ക്ഷേമാന്വേഷണം നടത്താന്‍ മറക്കുകയുമില്ല എന്നാണ് എന്റെ വിശ്വാസം. അത്രമേല്‍ ഹൃദ്യമായി, അത്രമേല്‍ നൊമ്പരപ്പെടുത്തിക്കൊണ്ട് ഈ നോവല്‍ നമ്മുടെ മനസ്സുകളെ കീഴടക്കും എന്നുറപ്പ്. -ബെന്യാമിന്‍
അര്‍ഷാദ് ബത്തേരിയുടെ ആദ്യ നോവല്‍
Author: Arshad Bathery
Shipping: Free
Publishers |
---|