നമുക്ക്
സംസാരിക്കാം പണം
എന്നതിനെക്കുറിച്ച്
മോനിക ഹാലന്‍
വിവര്‍ത്തനം: എം.ജി. സുരേഷ്
നിങ്ങളതിനായി കഠിനാദ്ധ്വാനം ചെയ്തു. ഇനി അത് നിങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കട്ടെ.
പണം സമ്പാദിക്കാനായി നമ്മള്‍ അത്യധ്വാനം ചെയ്യുന്നു. എന്നാല്‍ എത്ര സമ്പാദിച്ചാലും പണത്തെ സംബന്ധിച്ചുള്ള ആശങ്ക അവസാനിക്കുന്നില്ല. വര്‍ദ്ധിച്ചുവരുന്ന ചെലവുകള്‍ നമ്മെ കുഴക്കുന്നു. നാം കഠിനാധ്വാനം ചെയ്യുന്നതുപോലെ നമ്മുടെ പണം നമുക്കുവേണ്ടി പ്രവര്‍ത്തിച്ചാല്‍ അത് അത്ഭുതകരമല്ലേ? നാളത്തേക്കുള്ള നമ്മുടെ പണത്തില്‍നിന്ന് കൂടുതല്‍ മൂല്യം നേടാനും ഒരു മികച്ച ജീവിതം കെട്ടിപ്പടുക്കാനും ഉതകുന്ന ഒരു പദ്ധതി കണ്ടെത്താനായാല്‍ നമുക്ക് സമാധാനത്തോടെ മുന്നോട്ടുപോകാന്‍ സാധിക്കില്ലേ? ഇത്തരത്തില്‍ എങ്ങനെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാം എന്നതിനെപ്പറ്റി പ്രതിപാദിക്കുകയാണ് ‘നമുക്ക് സംസാരിക്കാം പണം എന്നതിനെക്കുറിച്ച്’. അതിവേഗം സമ്പന്നരാകാനുള്ള വഴികാട്ടിയല്ല ഈ പുസ്തകം, മറിച്ച് ശരിയായ നിക്ഷേപത്തെക്കുറിച്ചും ‘മികച്ച’ ഇന്‍ഷുറന്‍സിനെക്കുറിച്ചും വേവലാതിപ്പെടുന്നതിനുപകരം, നിങ്ങളുടെ സ്വപ്നജീവിതം നയിക്കാനുള്ള മികച്ച മാര്‍ഗം ഈ പുസ്തകം പ്രദാനം ചെയ്യുന്നു.
Original price was: ₹350.00.₹315.00Current price is: ₹315.00.