അനശ്വരങ്ങളായ കഥാപാത്രങ്ങളിലൂടെ ഭാരതീയ ഇതിഹാസസഞ്ചയത്തെ കുട്ടികള്ക്കും മുതിര്ന്നവര്ക്കുമായി അവതരിപ്പിക്കുന്ന പരമ്പരയാണ് ‘പുരാണകഥാപാത്രങ്ങള്. ‘ ലളിതവും ആസ്വാദ്യകരമായും പുരാണത്തനിമ നിലനിര്ത്തിയുമാണ് ഓരോ കഥാപാത്രത്തിന്റെയും ജീവിതകഥ പുനരാഖ്യാനം ചെയ്തിരിക്കുന്നത്. ദ്രുമിളരാജാവിന്റെ പത്നി കലാവതി ഒരു ആണ്കുഞ്ഞിനു ജന്മം നല്കി. ചാന്ദ്രതേജസ്സാര്ന്ന ഒരു കുഞ്ഞ്. അവന് പിറന്നുവീണയുടനെ മറ്റൊരത്ഭുതവും സംഭവിച്ചു. കൊടിയ വരള്ച്ചയുടെ പിടിയില് അമര്ന്നുകഴിയുകയായിരുന്ന ആ ഗ്രാമത്തിന്റെ ആകാശവീഥികളില് കാര്മേഘം വന്നുനിറഞ്ഞു. കനത്ത മഴ ഗ്രാമത്തെ കുതിര്ത്തു. ഗ്രാമീണര് ആനന്ദനൃത്തമാടി. നാരം(ജലം)ദാനം ചെയ്യുന്നവന് എന്നയര്ത്ഥത്തില് ആ ശിശു നാരദന് എന്നറിയപ്പെട്ടു. പുരാണങ്ങളില് നിറഞ്ഞുനില്ക്കുന്ന നാരദന് ഏഴു ജന്മങ്ങള് ഉണ്ടായിരുന്നു. ആ ജന്മകഥകളിലൂടെ ഒരു യാത്ര
Original price was: ₹100.00.₹90.00Current price is: ₹90.00.