ബീജഗണിതത്തിന്റെ പിതാവ് അല്‍ ഖവാരിസ്മി മുതല്‍ ഗണിതജ്ഞനായ കവി ഒമര്‍ ഖയ്യാം വരെയുള്ള മഹാപ്രതിഭകളുടെ ജീവിതങ്ങളിലൂടെ, ദമാസ്്ക്കസിന്റെയും ബഗ്ദാദിന്റെയും കയ്‌റോയുടെയും സമര്‍ക്കന്ദിന്റെയും ഇസ്താന്‍ബുളിന്റെയും സുവര്‍ണ കാലങ്ങളിലൂടെ ഒരു സഞ്ചാരം
യൂറോപ്യന്‍ നവോത്ഥാനത്തിന് വഴിമരുന്നിട്ട മുസ് ലിം ലോകം സര്‍ഗാത്മകതയെയും കണ്ടുപിടുത്തങ്ങളെയും എത്രമാത്രം പിന്തുണച്ചിരുന്നെന്നും സമൂഹത്തിലും വ്യക്തിജീവിതത്തിലും എന്തുമാത്രം ബഹുസ്വരത കാത്തുസൂക്ഷിച്ചിരുന്നെന്നുമാണ് അമേരിക്കയിലെ രാഷ്ട്രീയ ചിന്തകനും എഴുത്തുകാരനും നയതന്ത്രജ്ഞനുമായ മൈക്കല്‍ ഹാമില്‍ട്ടന്‍ മോര്‍ഗന്‍ ഈ പുസ്തകത്തിലൂടെ പറയുന്നത്.