നസ്രാണികളുടെ
പുരാതനപ്പാട്ടുകള്‍
നാടോടിവിജ്ഞാനപഠനം
ഡോ. സിസ്റ്റര്‍ എസ്.ജെ.സി
ഭാരതവും കേരളവും സമ്പന്നമായ ഫോക് ലോര്‍ മേഖലയാണ്. ഫോക് ലോറിനെ സാംസ്‌കാരികവിഭവമായി പരിഗണിച്ചു രീതിശാസ്ത്രപരമായ അച്ചടക്കത്തോടെ രാഷ്ട്രീയവും സൗന്ദര്യവും വെളിപ്പെടുത്തുന്ന അപൂര്‍വ്വഗ്രന്ഥം. നസ്രാണികളുടെ നാടോടിസാഹിത്യം മലയാളസാഹിത്യചരിത്രങ്ങളില്‍ പൊതുവേ പരാമര്‍ശിക്കപ്പെടാറുണ്ടെങ്കിലും സമൂഹപ്രക്രിയയുടെ ഭാഗമായി ചര്‍ച്ച ചെയ്യപ്പെട്ടു കണ്ടിട്ടില്ല. പഴമയുടെ താളിയോലകള്‍ പൊടിതട്ടിയെടുത്ത് പുരാതനപ്പാട്ടുകളുടെ അച്ചടിപ്പാഠത്തിനും വാമൊഴിപ്പാഠത്തിനും ഉണ്ടാകുന്ന മാറ്റങ്ങള്‍ നിരീക്ഷിച്ചു സമൂഹപ്രക്രിയയുമായി പുരാതനപ്പാട്ടുകളെ ബന്ധിപ്പിക്കാനുള്ള ശ്രമമാണ് സിസ്റ്റര്‍ ദീപ ഏറ്റെടുത്തിരിക്കുന്നത്.
Original price was: ₹210.00.₹189.00Current price is: ₹189.00.