നസ്രായന്റെ
സഞ്ചാരപഥങ്ങള്‍
എഡി. റവ. ജോബിന്‍ ജോണ്‍
2018 മുതല്‍ എല്ലാ ഞായറാഴ്ചയും മറ്റു പ്രധാനപ്പെട്ട ദിവസങ്ങളിലും തുടര്‍ച്ചയായി ഞായറാഴ്ച പ്രഭാഷണങ്ങള്‍ എന്ന സാമൂഹ്യഗ്രൂപ്പില്‍ അദ്ദേഹം പ്രസംഗങ്ങള്‍ അയയ്ക്കുമായിരുന്നു. ദൈവ ശാസ്ത്രപരമായി ഉയര്‍ന്നതും ധ്യാനപരമായി ഹൃദയത്തെ സ്പര്‍ശിക്കുന്നതും വൈവിധ്യമുള്ള ആശയങ്ങള്‍ കൊണ്ടു സമ്പുഷ്ടവും ശ്രവണ ഇമ്പവും ആയിരുന്നു എല്ലാ പ്രസംഗങ്ങളും. ക്രിസ്തുവിലൂടെ വെളിപ്പെട്ട ദൈവസ്‌നേഹത്തിന്റെ ആഴവും അര്‍ത്ഥവും വിളിച്ചോതുന്നവയാണ് ഓരോ ധ്യാനവും. ഈ പ്രസംഗങ്ങള്‍ അദ്ദേഹത്തിന്റെ വേര്‍പാടിനുശേഷം ക്രോഡീകരിച്ചു ഇങ്ങനെ ഒരു പുസ്തകമാക്കു വാനും അതിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുവാനും കഴിഞ്ഞത് ഒരു വലിയ ദൈവിക നിയോഗമായി ഞാന്‍ കാണുന്നു. ഒരു സഭാ സംവത്സരത്തിലെ എല്ലാ ഞായറാഴ്ചളിലെയും മോറോനയായ പെരുന്നാളുകള്‍, സഭാപഞ്ചാംഗത്തിലെ പ്രധാന ദിവസങ്ങളിലെയും ഏവഗേലിയോനുകള്‍ എന്നിവയാണ് ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
₹240.00