നടാഷയും ചെമ്പന്‍ കുതിരയും
ആശാകൃഷ്ണൻ
ചക്രവർത്തിയുടെ നാലു കടങ്കഥകൾക്ക് ഉത്തരം കണ്ടെത്തി കുതിരക്കുട്ടിയെ സ്വന്തമാക്കുന്ന പെൺകുട്ടി, ഏറ്റവും നന്നായി കള്ളം പറഞ്ഞതിനുള്ള സ്വർണം സമ്മാനമായി രാജാവിൽനിന്നു നേടിയെടുക്കുന്ന ബുദ്ധിമാനായ കൃഷിക്കാരൻ, അനാഥക്കുട്ടിയായ നടാഷയെ സ്വന്തം ജീവൻ ത്യജിച്ചും സഹായിക്കുന്ന ചെമ്പൻകുതിര, ദുഷ്ടയായ പിശാചിനിയെയും മകൻ കടൽഭൂതത്തെയും കൊന്ന് രാജകുമാരിയെയും രാജ്യത്തെയും രക്ഷിക്കുന്ന ഒരേ ഛായയിലുള്ള സഹോദരൻമാരായ ഇവാനും മികിതയും ദാനിലയും, കൂടെകൂടിയ ‘കഷ്ടം’ എന്ന ഭൂതത്തെ സൂത്രത്തിൽ ഒരു കുഴിയിലടച്ച് കുഴിയിലുണ്ടായിരുന്ന നിധി കൈക്കലാക്കി ധനികനാകുന്ന ദരിദ്രനും അത്യാഗ്രഹം മൂത്ത് നിധിക്കുവേണ്ടി ആ കുഴി തുറന്ന് ‘കഷ്ടഭൂത’ത്തെ മോചിപ്പിച്ച് ദരിദ്രനായി മാറുന്ന ധനികനും… കൂടാതെ വേതാളം, വിഡ്ഢികളുടെ ലോകം, നിർഭാഗ്യവാനായ ഇവാൻ, തവളരാജകുമാരിയുടെ കഥ, ഭീകരരൂപിയായ പട്ടാളക്കാരൻ തുടങ്ങി പതിനാലു കഥകൾ.
₹150.00