നവരസം
ഉമാദേവി എ.ജി
‘ഹരിശ്രീ വിദ്യാനിധി’ എന്ന പ്രശസ്തവിദ്യാലയത്തിന്റെ സ്ഥാപകയായ നളിനി ചന്ദ്രന്റെ ജീവിതകഥ.
തലമുറകള്‍ക്ക് അറിവിന്റെ കൈത്തിരി വെട്ടമേകിയ ഒരു അക്ഷരപ്പുരയുടെ സംസ്ഥാപനത്തിന്റെയും, നിയതി അതിന്മേല്‍ ചാര്‍ത്തിയ വിജയമുദ്രകളുടെയും കഥ. വിദ്യാഭ്യാസം അസ്സല്‍ കച്ചവടച്ചരക്കായ കാലത്തിരുന്ന്, ഒരു സ്ത്രീയുടെ നിസ്വാര്‍ഥ പ്രയത്‌നത്തിനു ലഭിച്ച പ്രതിഫലത്തിന്റെ ഈ ജീവിതകഥാപുസ്തകം വായിക്കുന്ന ആരും ആ പാദങ്ങളില്‍ ഉള്ളംകൊണ്ടു നമസ്‌കരിക്കും. ലാഭഗുണിതമായിരുന്നില്ല, മൂല്യബോധമായിരുന്നു ഈ ഉദ്യമത്തില്‍ നളിനിടീച്ചറുടെ നിക്ഷേപം. എട്ടു കുട്ടികളുമായി നാലര പതിറ്റാണ്ടുകള്‍ക്കു മുന്‍പു തുടങ്ങിയ ആ പ്രാഥമികവിദ്യാലയത്തില്‍ ഇന്ന്, പ്ലസ്ടു തലം വരെ, ആയിരത്തി എഴുന്നൂറോളം ഹാജര്‍വിളികള്‍ മുഴങ്ങുന്നു. മുറിപ്പാടുകളെ ദൈവമുദ്രകളായും വെല്ലുവിളികളെ മഹാസാധ്യതകളായും എണ്ണുന്ന ഒരു ഗൃഹനായികയെ, സംരംഭകയെ, അധ്യാപികയെ വായനക്കാര്‍ ഇതില്‍ കാണുന്നു.
Original price was: ₹200.00.₹180.00Current price is: ₹180.00.