നീലിമ
ഒന്നും പൂർണ്ണമല്ലെങ്കിലും പൂർണ്ണത തേടിയുള്ള പ്രയാണമാണ് സർഗ്ഗജീവിതം. നീലിമ എന്ന കലാകാരിയെ അസ്വസ്ഥയാക്കുന്നത് തന്റെ ചിത്രങ്ങളിലെ എന്തോ ഒന്നിന്റെ കുറവാണ്. ആ ന്യൂനതയാകട്ടെ അവളുടെ ഉൾക്കണ്ണുകൾ മാത്രം തിരിച്ചറിയുന്നതും. എല്ലാറ്റിലും നന്നായി ശോഭിക്കുന്നുണ്ടെന്ന പ്രോത്സാഹനവുമായി അടുപ്പമുള്ളവർ ധൈര്യം പകരുമ്പോഴും അവൾ തൃപ്തയല്ല. മഹത്തായ സൃഷ്ടിയെന്നു പറയാവുന്ന പ്രകൃതിയിൽപ്പോലും നീലിമ കുറവുകൾ കണ്ടെത്തുന്നു. താൻ അന്വേഷിക്കുന്ന പൂർണ്ണത പലരിലായി, പലതിലായി ചിതറിക്കിടക്കുന്നതായി അവൾ തിരിച്ചറിയുന്നുമുണ്ട്. പൂർണ്ണത തേടുന്ന കലാകാരിയും അവളുടെ ഹൃദയവ്യഥകൾ തൊട്ടറിയുന്ന കൂട്ടുകാരനും രണ്ടു കാമുകരും തമ്മിലുള്ള ബന്ധത്തിന്റെ ഉൾപ്പിരിവുകളിലൂടെയുള്ള സഞ്ചാരമാണ് ഈ കൃതിയെ വ്യത്യസ്തമാക്കുന്നത്. ഈശാവാസ്യസൂക്തത്തിന്റെ പൊരുൾ വെളിവാക്കുന്ന നോവൽ.
– ജയൻ ശിവപുരം
₹220.00