, ,

NEERURAVA

100.00

നീരുറവ

എം.എ. ബഷീര്‍

വിശ്വസ്തതയോടെ മനസ്സര്‍പ്പിച്ചു വാങ്ങിക്കുടിക്കാവുന്ന ഒരു കുമ്പിള്‍ കുളിര്‍ജലം ഇതാ…. എം.എ. ബഷീര്‍ വച്ചുനീട്ടുന്നു. പലപ്പോഴായി എവിടെയെങ്കിലുമൊക്കെ കുറിച്ചിട്ടിരുന്ന കവിതകള്‍, ആയുസ്സിന്റെ അടയാളവാക്യം പോലെ അച്ചടിയിലേയ്ക്കു പോവുകയാണ്. സഹൃദയ സുഹൃത്തുക്കളുടെ പ്രേരണയാണതിനു കാരണം. തലമുറകളെ കവിത പഠിപ്പിച്ച പരിചയം പ്രചോദനമായി ഉള്ളിലുണ്ടല്ലോ.അനുഭവങ്ങളുടെ കലര്‍പ്പില്ലാത്ത നേരറിവ് ആശയങ്ങളുടെ പിന്‍ബലമാണെന്നൂഹിക്കാം. കളങ്കവും കാര്‍ക്കശ്യവുമില്ലാത്ത ഭാഷയുടെ നീരുറവ കണ്ണുനീര്‍ പോലെ വേരുകളെ നനയ്ക്കുന്നു. മണ്ണിലുറച്ച വേരിന്റെ പുളകസ്പന്ദം തളിരിലകളെ വസന്തമെന്നു പഠിപ്പിക്കുന്നു. സ്വന്തം സംസ്‌കാരത്തിന്റെ പരിമളവുമായി കാറ്റിനെ കാത്തിരിക്കുന്ന ഈ കവിതപ്പൂക്കള്‍ക്ക് തനതായ വര്‍ണ്ണ ഭംഗിയുണ്ട് കാരുണ്യത്തിന്റെ മൃദുത്വവും ദര്‍ശനത്തിന്റെ ആഴവുമുണ്ട്. – പി. കെ. ഗോപി
(അവതാരികയില്‍ നിന്ന്)

 

Categories: , ,
Guaranteed Safe Checkout
Compare

Author: MA Basheer

Shipping: Free

Publishers

Shopping Cart
NEERURAVA
100.00
Scroll to Top