Sale!
,

NEETHI EVIDE

Original price was: ₹520.00.Current price is: ₹468.00.

നീതി
എവിടെ?

എ ഹേമചന്ദ്രന്‍ IPS

ഉള്ളില്‍ തട്ടിയ പോലീസ് അനുഭവങ്ങള്‍

മുപ്പത്തിനാലു വര്‍ഷം നീണ്ട സര്‍വ്വീസ് ജീവിതകാലത്തെ കോളിളക്കമുണ്ടാക്കിയ സംഭവങ്ങള്‍ക്കൊപ്പം ഹൃദയത്തെ സ്പര്‍ശിച്ച മാനുഷികാനുഭവങ്ങളും പങ്കുവയ്ക്കുന്ന മുന്‍ ഡി ജി പിയുടെ ഓര്‍മ്മകള്‍. മാധ്യമശ്രദ്ധ നേടിയ സംഭവങ്ങള്‍ക്കപ്പുറം നീതി തേടി പരക്കം പായുന്ന പാവം മനുഷ്യരും ഭീകരന്‍,ഗുണ്ട, വേശ്യ. ഇര, വേട്ടക്കാരന്‍ എന്നിങ്ങനെ ചില ലേബലുകളില്‍പെട്ട് ദുസ്സഹജീവിതം നയിക്കുന്ന സഹജീവികളും ഈ ഓര്‍മ്മകളിലുണ്ട്. അധികാരത്തിന്റെ ശരിയായ പ്രയോഗം പോലീസ് ജീവിതത്തില്‍ വലിയ വെല്ലുവിളിയായിരുന്നുവെന്ന് ഈ പുസ്തകത്തില്‍ ഏറ്റുപറഞ്ഞുകൊണ്ട് രാഷ്ട്രീയാധികാര ബലതന്ത്രങ്ങള്‍ നീതിനിര്‍വഹണത്തെ സ്വാധീനിക്കുന്നതെങ്ങനെയെന്ന് വിശദീകരിക്കുന്നു. മിസ്റ്റര്‍ ഹേമചന്ദ്രന്‍ ഇതില്‍ എന്തിന് ഇടപെടുന്നു? എന്ന ചോദ്യത്തെ വിരുദ്ധധ്രുവങ്ങളിലുള്ള മന്ത്രിമാരില്‍നിന്ന് അഭിമുഖീകരിച്ചിട്ടുണ്ടെന്ന് ഗ്രന്ഥകാരന്‍ തുറന്നെഴുതുന്നു. അധികാരത്തിന്റെ ഇടനാഴിയിലെ ഇരുളും വെളിച്ചവും വെളിവാകുന്നുണ്ട് ഈ പുസ്തകത്തിലൂടെ. വിഴിഞ്ഞം വെടിവയ്പ്, മദനിയുടെ അറസ്റ്റ്, സോളാര്‍ കേസ്, കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ തുടങ്ങി കേരളം ചര്‍ച്ചചെയ്യുകയും തന്റെ ജീവിതത്തിന്റെ ഭാഗമാവുകയും ചെയ്ത സുപ്രധാന സംഭവങ്ങളെ മുന്‍ ഡി ജി പി ഓര്‍ക്കുന്നു.

Compare

Author: A Hemachandran IPS
Shipping: Free

Publishers

Shopping Cart
Scroll to Top