നീതി തേടുന്ന വാക്ക്
എം.എൻ.കാരശ്ശേരി
എഡിറ്റർ: കെ.സി. നാരായണൻ
ഒരു പൗരാവകാശപ്പോരാളിയായി, നീതിക്കുവേണ്ടി നിരന്തരം മുറവിളികൂട്ടുന്ന ഒരെഴുത്തുകാരനായി, മലയാളികൾ കാരശ്ശേരിയെ അറിഞ്ഞുതുടങ്ങിയിട്ട് പതിറ്റാണ്ടുകൾ പലതായി. അദ്ദേഹത്തിന്റെ പ്രസംഗത്തിലും പ്രബന്ധത്തിലും പ്രവർത്തനത്തിലും നിരന്തരം ആവിഷ്കാരം കൊള്ളുന്നവയാണ് സാമൂഹികപരിഷ്കരണം, നവോത്ഥാനം, മതേതരത്വം, ലിംഗസമത്വം, പ്രകൃതിസംരക്ഷണം, ജനാധിപത്യം, ഫാസിസം, മതരാഷ്ട്രവാദം മുതലായ സമകാലികപ്രമേയങ്ങൾ. അത്തരം രചനകളിൽനിന്നു തെരഞ്ഞെടുത്ത അറുപത് ലേഖനങ്ങളുടെ സമാഹാരമാണിത്. നീതിബോധത്തിന്റെയും മൊഴിമിടുക്കിന്റെയുമായ രണ്ടു ധാതുക്കളെ സ്വാംശീകരിച്ചു കൊണ്ടാണ് നീതി തേടുന്ന വാക്ക് എന്ന പുസ്തകത്തിലെ പത്തു ഖണ്ഡങ്ങളിലുള്ള ലേഖനങ്ങൾ എഴുതപ്പെട്ടിട്ടുള്ളത്.
₹550.00