നേത്രോന്മീലനം
കെ.ആര്‍ മീര
കാഴ്ചയുടെ കേവലാര്‍ത്ഥത്തില്‍നിന്നു മാറി അന്ധതയെ അറിവും തിരിച്ചറിവും ഇല്ലായ്മയായി അവതരിപ്പിക്കുന്ന നോവലാണ് കെ. ആര്‍. മീരയുടെ നേത്രോന്മീലനം. പരസ്പരവിനിമയം നഷ്ടമാകുന്നതാണ് അന്ധത എന്ന് മീര ഈ നോവലിലൂടെ പറയുന്നു. ഗര്‍ഭിണിയായ ഭാര്യയെ പെട്ടെന്നൊരു നാള്‍ കാണാതാവുന്ന പ്രകാശന്‍ എന്ന ആളിന്റെ അന്വേഷണങ്ങളിലൂടെയാണ് നോവല്‍ വികസിക്കുന്നത്. ഭാര്യ ദീപ്തിയുടെ കാണാതാവലോടെ അയാളുടെ കാഴ്ചയും നഷ്ടപ്പെടുന്നു. അവളെ തേടിയുള്ള അന്വേഷണത്തിനിടയില്‍ അയാള്‍ മറ്റൊരു സ്ത്രീയെ കണ്ടുമുട്ടുന്നു, രജനിയെ. അവളാണ് അയാള്‍ക്കു പിന്നീട് ഉള്‍ക്കാഴ്ചയേകുന്നത്. പുറംകാഴ്ചയില്‍നിന്നും അകക്കാഴ്ചയിലേക്കുള്ള പ്രകാശന്റെ സഞ്ചാരമാകുന്നു ഈ നോവല്‍. സ്‌നേഹമാണ് യഥാര്‍ത്ഥകാഴ്ചയുടെ അടിസ്ഥാനമെന്ന തിരിച്ചറിവിലേക്ക് വായനക്കാരെ നയിക്കുകയാണ് നേത്രോന്മീലനം.
Original price was: ₹299.00.₹269.00Current price is: ₹269.00.