Author: N Shasidharan
Neythukaran
Original price was: ₹100.00.₹95.00Current price is: ₹95.00.
നെയ്ത്തുകാരന്‍
സെക്യുലര്‍ തിയറ്റേര്‍സിന്റെ പ്രഥമ നാടകം
എന്‍ ശശിധരന്‍
ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ നേടിയ ചലച്ചിത്രത്തിന് ആധാരമായ നാടകം
ഇടതുപക്ഷപ്രസ്ഥാനത്തിന്റെ നാള്‍വഴികളേയും അത് ഉയര്‍ത്തിക്കൊണ്ടുവന്ന ധാര്‍മികബോധത്തേയും വിസ്മരിച്ചുപോകുന്നവരെ വിചാരണചെയ്യുമ്പോള്‍തന്നെ ഇന്ത്യയെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന ഹൈന്ദവവര്‍ഗീയതയ്ക്കുനേരെ ഒരു പ്രതിശബ്ദം എന്ന നിലയ്ക്ക് കമ്മ്യൂണിസത്തിന്റെ അനിവാര്യതയെപ്പറ്റിയും ഓര്‍മപ്പെടുത്തുന്ന പുസ്തകമാണിത്. – അവതാരികയില്‍ സന്തോഷ് ഏച്ചിക്കാനം
ചരിത്രപുസ്തകത്തില്‍നിന്നു മനഃപൂര്‍വം ചീന്തിയെടുത്ത് മറവിയുടെ ചവറ്റുകൊട്ടയില്‍ സൗകര്യപൂര്‍വം ഉപേക്ഷിച്ചുകളഞ്ഞ ചില താളുകളെ വീണ്ടെടുക്കുകയാണ്; ഓര്‍മകള്‍കൊണ്ട് വിസ്മൃതിക്കുനേരെ പ്രതിരോധനിര തീര്‍ക്കുകയാണ്; ‘സ്മരണകളിരമ്പും രണസ്മാരകങ്ങള്‍’ക്ക് അഭിവാദ്യമര്‍പ്പിക്കുകയാണ് ഈ നാടകം. കീറിപ്പറിഞ്ഞ നീതിയുടെ രക്തപതാകയെ ആദര്‍ശത്തിന്റെ നൂലും പ്രത്യാശയുടെ സൂചിയുംകൊണ്ട് തുന്നിച്ചേര്‍ക്കുകയാണ് എഴുത്തുകാരന്‍.