തമിഴ്നാട്ടിലെ കലാസാഹിത്യ രാഷ്ട്രീയ രംഗങ്ങളില്‍ പേരെടുത്ത വ്യക്തിത്വമായിരുന്നു അടിയാര്‍. അധ്യാപകരില്‍നിന്നും സഹപാഠികളില്‍നിന്നും ചെറുപ്പന്നേ ഇസ്ലാമിനെ പരിചയപ്പെട്ട അദ്ദേഹം പിന്നീട് നിഷ്പക്ഷമായി ഇസ്ലാമിക ഗ്രന്ഥങ്ങള്‍ പാരായണം ചെയ്തപ്പോള്‍ ആ മതത്തിന്റെ വശ്യമായ സൌന്ദര്യവും ചൈതന്യവും അദ്ദേഹത്തിന്റെ മുമ്പില്‍ അനാവൃതമായി. ഇസ്ലാമിനെക്കുറിച്ച് തല്‍പര വിഭാഗങ്ങള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതങ്ങളാണെന്ന് അദ്ദേഹം കണ്ടെത്തി. ദീര്‍ഘമായ പഠനത്തിന്റെയും പാരായണത്തിന്റെയും വെളിച്ചത്തില്‍ ഇസ്ലാമിനോട് തനിക്കുള്ള സവിശേഷമായ സ്നേഹത്തിന്റെ കാരണം വിശദീകരിക്കുകയാമ് അടിയാര്‍ ഈ പുസ്തകത്തില്‍. ഉര്‍ദു, അറബി, ഹിന്ദി, സിന്ധി ഭാഷകളിലേക്ക് ഇത്വി വര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
₹70.00