Author: Jokha Al Harthi
Shipping: Free
Original price was: ₹350.00.₹315.00Current price is: ₹315.00.
നിലാവിന്റെ
പെണ്ണുങ്ങള്
ജോഖ അല്‍ഹാരിസി
വിവര്‍ത്തനം: ഇബ്രാഹീം ബാദ്ഷ വാഫി
2019 ലെ മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്കാരം ലഭിച്ച ജോഖ അല്‍ഹാരിസിയുടെ ‘സെലസ്റ്റ്യല്‍ ബോഡീസ്’, മലയാള വിവര്‍ത്തനം
അല്‍അവാഫിയെന്ന ഗ്രാമത്തിലെ ജീവിതം സംഭവബഹുലമാണ്. കണ്ണുതുറന്നുവെച്ചാല്‍ മയ്യയുടെ നിശബ്ദമായ പ്രണയവും അസ്മയുടെ പുസ്തകശേഖരത്തില്‍ കയറിപ്പറ്റിയ ഏടും കൗലയുടെ അലമാരകകത്തൊളിപ്പിച്ച ലിപ്സ്റ്റിക്കും കാണാം. നിലാവില് കുളിച്ചുകിടക്കുന്ന മരുഭൂമിയില്‍ നക്ഷത്രമെണ്ണിക്കിടക്കുന്ന കമിതാക്കളെയും തോട്ടത്തിലെ ഈന്തപ്പനകളില് പ്രണയിനിയുടെ പേര് കോറിയിടുന്ന അബ്ദുള്ളയെയും കാണാം. ദരീഫയുടെ നൃത്തം കാണാം. സുവൈദിന്റെ ഊദ് വായന കേള്‍ക്കാം.
ആഭിചാരവും അടിമക്കച്ചവടവുമടക്കം ആധുനിക ഓമനിന്റെ പരിണാമ ദശകളിലെ വിവിധ ചിത്രങ്ങളെ അല്‍അവാഫിയുടെ കണ്ണാടിച്ചില്ലിലൂടെ വരച്ചിടുകയാണ് എഴുത്തുകാരി.