Author: S Somanath
Shipping: Free
NILAVU KUDICHA SIMHANGAL
Original price was: ₹250.00.₹225.00Current price is: ₹225.00.
നിലാവു കുടിച്ച
സിംഹങ്ങള്‍
എസ് സോമനാഥ്
കുട്ടിക്കാലത്ത് മാനത്തെ അമ്പിളിമാമനെ കാട്ടി കാട്ടി അമ്മ തന്ന പാല്‍ചോറില്‍ നിലാവും കലര്‍ന്നിരിക്കണം. അതേ നിലാവ് ജീവിതത്തില്‍ പലയിടത്തും പിന്നീട് ഇടപെട്ടു. ചാന്ദ്ര ദൗത്യത്തിന്റെ ഒത്ത നടുവില്‍ നില്‍ക്കേണ്ടി വന്നപ്പോള്‍ 140 കോടി ഭാരതീയരുടെ സ്വപ്നങ്ങളാണ് ചന്ദ്രയാന്‍ പേടകത്തില്‍ നിറഞ്ഞിരിക്കുന്നതെന്ന് എനിക്ക് ഊഹിക്കാമായിരുന്നു. അതുകൊണ്ടുതന്നെ അതിനെ കൂടുതലാളിച്ചു. കൂടുതല്‍ കാത്തു. ചന്ദ്രനില്‍ നമ്മുടെ ലാന്‍ന്റര്‍ കാലുകുത്തിയ ആ നിമിഷമുണ്ടല്ലോ, ജീവിതത്തെ അടിമുടി മറിച്ചിട്ട നിമിഷമായിരുന്നു അത്. ഭാരതത്തിലെ സമസ്ത ജനതയുടെതുമെന്നപോലെ എന്നിലെ സര്‍വ്വതും ആ സരോവരത്തില്‍ നീന്തിത്തുടിച്ചു.
ആയിരക്കണക്കിന് ശാസ്ത്രജ്ഞരെയും എന്‍ജിനീയര്‍മാരെയും തന്റെ കരവലയത്തിനകത്തു നിര്‍ത്തി, ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ വിജയ പിന്നണി തീര്‍ത്ത ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ ചെയര്‍മാന്‍ എസ്. സോമനാഥിന്റെ അനുഭവസാക്ഷ്യം ഒരു കഥ പോലെ വായിക്കാവുന്ന ജീവിതം.
Out of stock