Sale!
, , ,

NINGAL KOLLUNNA NJAGALUDE BHOOMI

Original price was: ₹150.00.Current price is: ₹135.00.

നിങ്ങള്‍
കൊല്ലുന്ന
ഞങ്ങളുടെ
ഭൂമി

ഗ്രേറ്റ ട്യുന്‍ബെര്‍ഗ്‌

ലോകമെമ്പാടും ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്ന പരിസ്ഥിതിപ്രവര്‍ത്തകയാണ് ഗ്രേറ്റ ട്യുന്‍ബെര്‍ഗ് എന്ന പതിനാറുകാരി. കാലാവസ്ഥാ പ്രതിസന്ധിക്കെതിരായി നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ലോകമെമ്പാടും നടക്കുന്ന യുവാക്കളുടെ പ്രക്ഷോഭത്തിന്റെ ആഗോള മുഖമായി മാറിയിരിക്കുന്നു ഇപ്പോള്‍ ഗ്രേറ്റ. ഗ്രേറ്റയുടെ ജീവിതവും പോരാട്ടങ്ങളും പ്രസംഗങ്ങളുമാണ് ഈ പുസ്തകത്തില്‍. സ്വീഡിഷ് സ്വദേശിയായ ഗ്രേറ്റയുടെ നേതൃത്വത്തില്‍ നടന്ന കാലാവസ്ഥാ സമരത്തില്‍ 139 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. കാലാവസ്ഥയ്ക്കും പരിസ്ഥിതിക്കും വേണ്ടി രാജ്യാന്തര തലത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്നാണ് ഗ്രേറ്റ ആവശ്യപ്പെടുന്നത്. വിവിധ രാജ്യങ്ങളിലായി നാലായിരത്തിലധികം പരിപാടികള്‍ സമരത്തിന്റെ ഭാഗമായി നടന്നു കഴിഞ്ഞു. കാലാവസ്ഥ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കിലെത്തിയ ഗ്രേറ്റ ന്യൂയോര്‍ക്കില്‍ നടന്ന സമരത്തിന് നേതൃത്വം നല്‍കി. വിഷയത്തില്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മേല്‍ സമ്മര്‍ദ്ദംചെലുത്തുകയായിരുന്നു പ്രതിഷേധത്തിന്റെ ലക്ഷ്യം. എല്ലാ വെള്ളിയാഴ്ചകളിലും സ്‌കൂളില്‍ നിന്ന് അവധി എടുത്ത് സ്വീഡിഷ് പാര്‍ലിമെന്റിന് മുമ്പില്‍ പരിസ്ഥിതിക്കായി സമരം ഇരുന്നാണ് ഗ്രേറ്റയെ ലോകം ശ്രദ്ധിച്ചത്. പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ഗ്രേറ്റ നടത്തിയ പോരാട്ടങ്ങളും മുന്നേറ്റങ്ങളും കൃത്യതയോടെ ഈ പുസ്തകം വായനക്കാര്‍ക്കു നല്‍കുന്നു

Minus Quantity- Plus Quantity+
Guaranteed Safe Checkout

Author: Bijeesh Balakrishnan
Shipping: Free

Shopping Cart

Check back regularly to discover new books and exciting offers from your favorite publishers! Dismiss

NINGAL KOLLUNNA NJAGALUDE BHOOMI
Original price was: ₹150.00.Current price is: ₹135.00.
Minus Quantity- Plus Quantity+