സിവില് സര്വ്വീസ് പരീക്ഷയെ സമഗ്രമായി പരിചയപ്പെടുത്തുകയും പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനും തയ്യാറെടുപ്പുകള് നടത്തുന്നതിനും വിശദമായ മാര്ഗനിര്ദേശം നല്കുകയും ചെയ്യുന്ന കൃതി. സിവില് സര്വ്വീസ് പരീക്ഷയുടെ ഘടന, വിവിധ സര്വ്വീസുകള്, പരീക്ഷയെ സമീപിക്കേണ്ട രീതി, തയ്യാറെടുക്കേണ്ടവിധം, പഠനത്തിന് ഉപയോഗിക്കാവുന്ന പുസ്തകങ്ങള്, നോട്ടുകള് കുറിച്ചെടുക്കേണ്ട ശൈലി, മെയിന് പരീക്ഷയ്ക്കും ഇന്റര്വ്യൂവിനും തയ്യാറെടുക്കേണ്ട രീതി എന്നിങ്ങനെ എല്ലാ രംഗങ്ങളിലും മാര്ഗനിര്ദേശകമായി നില്ക്കുന്നു. കൂടാതെ സിവില് സര്വ്വീസ് പരീക്ഷയില് മലയാളം മാധ്യമമായി എടുക്കുന്നവര്ക്കുള്ള പ്രത്യേക നിര്ദേശങ്ങളും അടങ്ങിയ ഈ പുസ്തകം ഓണ്ലൈന് മീഡിയകളും ആപ്ലിക്കേഷനുകളുംപോലുള്ള ആധുനിക സാങ്കേതിക മികവും സാമൂഹികമാധ്യമങ്ങളും പരീക്ഷാവിജയത്തിനായി ഉപയോഗിക്കാനുള്ള മികച്ച സാധ്യതകളും പങ്കുവയ്ക്കുന്നു. സിവില് സര്വ്വീസ് പരീക്ഷയ്ക്ക് അപേക്ഷിച്ചവര്ക്കും അപേക്ഷിക്കാനാഗ്രഹിക്കുന്നവര്ക്കും ഒപ്പം സ്കൂള്തലം മുതല് സിവില് സര്വ്വീസ് ലക്ഷ്യംവച്ച് പഠനതയ്യാറെടുപ്പുകള് നടത്താനും മികച്ച വിജയം വരിക്കാനും ആവശ്യമായ പ്രാഥമിക വഴികള് അനുഭവപാഠങ്ങളുടെ വെളിച്ചത്തില് പങ്കുവയ്ക്കുന്ന മികച്ചൊരു മാര്ഗനിര്ദേശക ഗ്രന്ഥം.
Original price was: ₹260.00.₹234.00Current price is: ₹234.00.