നിശ്ചയദാര്‍ഢ്യം
കരുത്തായി
കെ.കെ ശൈലജ, മഞ്ജു സാറ രാജന്‍
കെ.കെ. ശൈലജയുടെ ഓര്‍മ്മക്കുറിപ്പുകള്‍
കേരളത്തിന്റെയും കമ്മ്യൂണിസത്തിന്റെയും കോവിഡിന്റെയും കഥയാണ്. അത് ഒരു മികച്ച രാഷ്ട്രീയക്കാരിയിലേക്കുമാത്രമല്ല, അവരെ രൂപപ്പെടുത്തിയ സമൂഹത്തിലേക്കും ലോകത്തിലേക്കും വെളിച്ചം വീശുന്ന ഒന്നായിരിക്കും. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ കേരളത്തിന്റെ കഥ, അതിന്റെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം തന്റെ കുടുംബത്തെയും സംസ്ഥാനത്തെയും എങ്ങനെ രൂപപ്പെടുത്തി എന്നതിനോടൊപ്പംതന്നെ കേരള മോഡല്‍ എന്തുകൊണ്ട് ശ്രദ്ധേയമായി എന്നും ഈ പുസ്തകം ചൂണ്ടിക്കാട്ടുന്നു. കോവിഡ് മഹാമാരിയുടെ ആദ്യ ഘട്ടം കൈകാര്യം ചെയ്തതിലൂടെ കെ.കെ. ശൈലജ ആഗോളശ്രദ്ധ നേടി. കേരളത്തിലെ ഏറ്റവും ശ്രദ്ധേയയായ നേതാക്കളില്‍ ഒരാളായ കെ.കെ. ശൈലജ രാഷ്ട്രീയവുമായി ആഴത്തില്‍ ഇഴചേര്‍ന്ന ഒരു വ്യക്തിഗതചരിത്രത്തിലൂടെയാണ് നമ്മെ കൊണ്ടുപോകുന്നത്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ ഓര്‍മ്മക്കുറിപ്പുകളില്‍ ഒന്നായിരിക്കും ഈ പുസ്തകം. വിവര്‍ത്തനം: സിതാര എസ്.
Original price was: ₹499.00.₹449.00Current price is: ₹449.00.